ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപിക്കുന്നതിനും ഇന്ത്യന്‍ കമ്പനികളെ അക്വയര്‍ ചെയ്യുന്നതിലും കേന്ദ്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ത്യന്‍ കമ്പനികളിലെ ചൈനീസ് നിക്ഷേപത്തിന് ഇനി കേന്ദ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. ചൈന ഉള്‍പ്പെടെയുള്ള അയല്‍  രാജ്യങ്ങളില്‍ നി്ന്ന് ഓട്ടോമാറ്റിക് fdi ഇതുവരെ സാധ്യമായിരുന്നു. ഏപ്രില്‍ 18ന് ഇറങ്ങിയ സര്‍ക്കുലറില്‍ ഇന്ത്യ, ലാന്‍ഡ് ബോര്‍ഡര്‍ പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള FDI ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് നിര്‍ദ്ദേശിക്കുന്നു. ഈ നിയന്ത്രണം ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങളെ ലക്ഷ്യം വെച്ചാണെന്ന് വ്യക്തമാണ്.

ഉടമസ്ഥാവകാശം ലഭിക്കുന്ന നിക്ഷേപങ്ങള്‍ക്ക് മേല്‍ നിയന്ത്രണം

കോവിഡിന്റെ പശ്ചാത്തലിത്തില്‍ ഇറങ്ങിയ FDI പോളിസി അമന്‍മെന്റ് നോട്ടിഫിക്കേഷനില്‍ നിലവിലുള്ള ഏതെങ്കിലും ഇന്ത്യന്‍ കമ്പനികളുടെ ഓണര്‍ഷിപ് ട്രാന്‍സ്ഫറിനും, ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റിനും, നേരിട്ടോ അല്ലാതെയോ ഉടമസ്ഥാവകാശം ലഭിക്കുന്ന നീക്കങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. കേന്ദ്രത്തിന്റെ പുതിയ തീരുമാനം സ്റ്റാര്‍ട്ടപ്പുകളിലുള്‍പ്പ്‌ടെയുള്ള ചൈനീസ് കമ്പനികളുടെ നിക്ഷേപത്തെ ബാധിച്ചേക്കാം. നിലവില്‍ PayTm, Ola, BigBasket, Byju’s, Dream11, MakeMyTrip ഉള്‍പ്പെടെയുള്ള രാജ്യത്തെ ഭൂരിപക്ഷം യൂണികോണ്‍ കമ്പനികളിലും ചൈനയുടെ നിക്ഷേപമുണ്ട്.

നീക്കം ചൈനീസ് സ്വാധീനം വര്‍ധിക്കുന്ന സാഹചര്യത്തില്‍

think tank Gateway House റിപ്പോര്ട്ട് പ്രകാരം, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍  ചൈനയിലെ ഇന്‍വെസ്റ്റേഴ്‌സിന് 400 കോടി ഡോളറിന്റെ നിക്ഷേപമുണ്ട്. അതായത് രാജ്യത്തെ 30 യൂണികോണ്‍ കമ്പനികളില്‍ 18 എണ്ണ്ത്തിലും ചൈനീസ് ഫണ്ടിംഗ് ഉണ്ട്. ചൈനയിലെ ടോപ് ടെക് കമ്പനികളായ Alibaba യും Tencent മാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ പ്രധാന നിക്ഷേപകര്‍. മാര്‍ച്ച് ക്വാര്‍ട്ടറില്‍ HDFC ബാങ്കില്‍ People’s Bank of Chinaയുടെ നിക്ഷേപം 0.8% ല്‍ നിന്ന് 1.01% ആക്കി വര്‍ദ്ധിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളിലും ധനകാര്യ സ്ഥാപനങ്ങളിലും ചൈനീസ് കമ്പനികളുടെ നിക്ഷേപവും സ്വാധീനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഈ നിര്‍ണ്ണായക തീരുമാനം എടുത്തിരിക്കുന്നത്.

മുഖ്യവിവരങ്ങള്‍

ചൈനയില്‍ നിന്നുള്‍പ്പെടെ വിദേശ നിക്ഷേപത്തിന് മുന്‍കൂര്‍ അനുമതി വേണം

ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ ഇന്‍വെസ്റ്റു ചെയ്യുന്നതിനും, അക്വയര്‍ ചെയ്യുന്നതിനും അനുമതി വേണം

ചൈന ഉള്‍പ്പെടെയുള്ള അയല്‍  രാജ്യങ്ങളില്‍ നിന്ന് ഇനി ഓട്ടോമാറ്റിക് FDI സാധ്യമല്ല

ഏപ്രില്‍ 18ന് ഇറങ്ങിയ സര്‍ക്കുലറില്‍ ഇന്ത്യ, ലാന്‍ഡ് ബോര്‍ഡര്‍ പങ്കിടുന്ന രാജ്യങ്ങള്‍ക്കാണ്  FDI നിയന്ത്രണം

FDI പോളിസി അമന്‍മെന്റ് നോട്ടിഫിക്കേഷന്‍ ഇറങ്ങി

നേരിട്ടോ അല്ലാതെയോ ഉടമസ്ഥാവകാശം ലഭിക്കുന്ന നീക്കങ്ങള്‍ക്കും നിയന്ത്രണം

സ്റ്റാര്‍ട്ടപ്പുകളിലുള്‍പ്പെടെയുള്ള ചൈനീസ് കമ്പനികളുടെ നിക്ഷേപത്തെ ഇത് ബാധിക്കും

PayTm, Ola, BigBasket, Byju’s, Dream11, MakeMyTrip ഉള്‍പ്പെടെയുള്ളവയില്‍ ചൈനീസ് നിക്ഷേപമുണ്ട്

രാജ്യത്തെ 30 യൂണികോണ്‍ കമ്പനികളില്‍ 18 എണ്ണത്തിലും ചൈനീസ് ഫണ്ടിംഗ്

Alibaba യും Tencent മാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ പ്രധാന നിക്ഷേപകര്‍

ഇന്ത്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ധനകാര്യ സ്ഥാപനങ്ങളില്‍ ചൈനീസ് നിക്ഷേപം ഏറി വരുന്നു

HDFC ബാങ്കില്‍ People’s Bank of Chinaയുടെ നിക്ഷേപം 1.01% ആക്കി വര്‍ദ്ധിപ്പിച്ചിരുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version