രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖ കപ്പൽ നിർമാണ-റിപ്പയർ സ്ഥാപനമാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL). പ്രതിരോധ കപ്പൽ നിർമാണത്തിലൂടെയാണ് സിഎസ്എൽ കൂടുതൽ വരുമാനം നേടുന്നത്. നിലവിൽ ഏകദേശം ₹21100 കോടിയുടെ ഓർഡർ ബുക്കാണ് സിഎസ്എല്ലിന്റേത്. ഇതിൽ 65% പ്രതിരോധ മേഖലയാണ് സംഭാവന ചെയ്യുന്നത്.  

സിഎസ്എല്ലിന്റെ ഭാവി ഓർഡർ പൈപ്പ്‌ലൈനിലും 77% പ്രതിരോധ പദ്ധതികളാണ്. ഇതിലൂടെ കമ്പനിയുടെ വളർച്ചയ്ക്ക് പ്രതിരോധം പ്രധാന ശക്തിയാണെന്ന് വ്യക്തമാകുന്നു. കൊച്ചി ഷിപ്പ്‌യാർഡിന് വ്യാപാര കപ്പൽ നി‌ർമാണത്തിലും സാന്നിധ്യമുണ്ട്. ആഭ്യന്തര-അന്തർദേശീയ കപ്പൽ നിർമാണ ഓർഡറുകൾ ഏകദേശം 28% സംഭാവന ചെയ്യുന്നു. എന്നാലിത് പ്രതിരോധ മേഖലയെ അപേക്ഷിച്ച് വളരെ കുറവാണ്. എങ്കിലും, സ്ഥിരതയുള്ള വരുമാനത്തിനായി വ്യാപാര കപ്പൽ നിർമാണവും ഷിപ്പ് റിപ്പയറും കമ്പനി നിലനിർത്തുന്നു.

Defense construction is the main revenue source for Cochin Shipyard (CSL). 65% of its ₹21,100 Cr order book comes from the defense sector.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version