തങ്ങൾ നിർമിക്കാൻ ഉദ്ദേശിക്കുന്ന റോക്കറ്റുകൾ പൂർണമായും പുനരുപയോഗിക്കാവുന്നതായിരിക്കുമെന്നും ഇത് ആഗോളതലത്തിൽ മത്സരാധിഷ്ഠിത വിലയ്ക്ക് ഉപഗ്രഹ വിക്ഷേപണ സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ അനുവദിക്കുമെന്നും ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്‌മോസ് (Agnikul Cosmos).
ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സിഡ്‌നിയിൽ നടന്ന ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ കോൺഗ്രസിലാണ് (International Astronautical Congress) ഇക്കാര്യം പ്രഖ്യാപിച്ചത്. തങ്ങളുടെ റോക്കറ്റുകളുടെ ഒരു ഭാഗവും പൂർണ്ണമായി ഉപയോഗിക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതായി കമ്പനി അറിയിച്ചു.
Chennai-based startup Agnikul Cosmos announces plans to build fully-reusable rockets, aiming to offer globally competitive satellite launch services. |