റിലയന്‍സ് ജിയോയില്‍ ഫേയ്ബുക്കിന്റെ നിക്ഷേപം
ഇന്ത്യൻ ടെക്ക് സെക്ടറിലെ ഏറ്റവും വലിയ വിദേശ നിക്ഷേപവുമായി Reliance Jio. റിലയൻസ് ജിയോയില്‍ 43,574 കോടി രൂപയാണ് ഫെയ്സ്ബുക്ക് നിക്ഷേപിക്കുന്നത്. ജിയോയിലെ 9.99% ഓഹരികളാകും ഫേസ്ബുക്കിന് ലഭിക്കുക. ഫേസ്ബുക്കിന്റെ നിക്ഷേപം വരുന്നതോടെ 4,62,000 കോടിരൂപ മൂല്യമുള്ളതാകും Reliance Jio. ഇന്ത്യയില്‍ ടെക്നോളജി സെക്ടറിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണ് ഫെയ്സ്ബുക്കിലൂടെ റിലയന്‍സ് ജിയോ നേടിയത്. മാത്രമല്ല, ലോകത്ത്, മൈനോരിറ്റ് സ്റ്റേക്ക് വിറ്റ് ഇത്രവലിയ നിക്ഷേപം കിട്ടുന്നതും ഇതാദ്യമാണ്.
എന്താണ് നിക്ഷേപത്തിലൂടെ മുകേഷ് അംബാനി ലക്ഷ്യം വെയ്ക്കുന്നത്
ഇന്ത്യയുടെ ഡിജിറ്റല്‍ ട്രാന്സ്ഫൊര്മേഷനില് ഫേസ്ബുക്ക് ഫൗണ്ടര്‍ മാര്‍ക് സക്കര്‍ബര്‍ഗിനും തനിക്കുമുള്ള കമിറ്റ്മെന്റാണ് ഈ ഡീലിലൂടെ പ്രാവര്‍ത്തികമാകുന്നതെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സ് ജിയോയ്ക്ക് 38 കോടി സ്ബ്സ്ക്രൈബേഴ്സാണ് ഉളളത്. 32 കോടി മന്തിലി സബ്സ്ക്രൈബേഴ്സുമായി ഫേസ്ബുക്കിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യ. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സ് ആപ്പിന് 40 കോടി യൂസേഴ്സ് ഉണ്ട്. 6 കോടിയിലധികം സൂക്ഷ്മ-ചെറുകിട സംരംഭങ്ങളുള്ള രാജ്യത്തെ ബിസിനസ് സെക്ടറിന് ഡിജിറ്റൽ മുഖം നല്കാന് ഫേസ്ബുക്കിന്റെ നിക്ഷേപത്തിലൂടെ ജിയോ മുന്‍കൈ എടുക്കും.വാട്സ്ആപ്പും റിലയൻസ് ജിയോ മാർട്ടും തമ്മിൽ ഏകോപിപ്പിക്കുമെന്ന് ഫേസ്ബുക്ക് ഫൗണ്ടര്‍ വ്യക്തമാക്കി.
കൊറോണക്കാലത്ത് സംരംഭകര്‍ക്ക് ഡിജിറ്റല്‍ സപ്പോര്‍ട്ടിന് സഹായകരമാകും
ലോക് ഡൗണില്‍ തകര്‍ന്ന ചെറുസംരംഭകര്ക്കുള്പ്പെടെ കസ്റ്റമേഴ്സുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനും, ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇനി ഡിജിറ്റള്‍ ടൂളുകള്‍ അനിവാര്യമായി വരും. 6 കോടി എംഎസ്എംഇ സംരംഭക യൂണിറ്റുകള്‍, ഒന്നരകോടിയോളം കര്‍ഷകര്‍, 3 കോടിയിലധികം വരുന്ന ചെറുകിട കച്ചവടക്കാര്‍ തുടങ്ങി ഇന്ത്യയുടെ സാമൂഹിക മേഖലയെ അപ്പാടെ ഡിജ്റ്റലി സ്വാധീനിക്കുന്ന ഇടപെടലിനാകും ജിയോയുമായി കൈകോര്‍ക്കുന്നതിലൂടെ ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.കൊറോണക്ക് ശേഷം ഇന്ത്യൻ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന ഉറപ്പുണ്ടെന്ന് facebook ഫൗണ്ടർ പറഞ്ഞു.
മികച്ച ഡിജിറ്റല്‍ സ്ട്രാറ്റജി ബില്‍ഡ് ചെയ്ത് ജിയോ
രാജ്യത്തെ ഏത് തരം ബിസിനസ്സിലും ഡിജിറ്റൽ സ്വാധീനമുറപ്പിച്ച്, ലോകത്തെ തന്നെ ഏറ്റവും വലിയ സ്ട്രാറ്റജിക് ടെക്നോളജി നെറ്റ് വർക്കിനാകും ജിയോയിലെ ഫേസ്ബുക്ക് നിക്ഷേപം വേദിയൊരുക്കാൻ പോകുന്നത്. കാരണം ബിസിനസ്സിൽ വിജയത്തിൽ കുറഞ്ഞതൊന്നും ശീലമില്ല, റിലയൻസിനും ഫെയ്സ്ബുക്കിനും.