ഡയറി ഫാംമിഗ് മേഖലയെ ടെക്നോളജി സപ്പോര്‍ട്ടോടെ മികവുറ്റതും ലാഭകരവുമാക്കുകയാണ് ഡിജിറ്റല്‍ എജ്യുക്കേഷന്‍ & സ്കില്‍ ഡെവലപ്പ്മെന്റ് കമ്പനിയായ ടെപ്ലു (TEPLU). ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്റിനറിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ ഇന്‍ക്യുബേറ്റ് ചെയ്തിരിക്കുന്ന ഈ സ്റ്റാര്‍ട്ടപ് അഗ്രികള്‍ച്ചര്‍ & ആനിമല്‍ ഹസ്ബന്ററിയില്‍ ഫോക്കസ് ചെയ്തിരിക്കുന്നു. കോവിഡില്‍ രാജ്യം ലോക്ഡൗണായതോടെ നൂറുകണക്കിനാളുകള്‍ക്ക് ഫാര്‍മിംഗിന്റെ വിദഗ്ധ പാഠങ്ങള്‍ ഡിജിറ്റലായി പകര്‍ന്നു നല്‍കുകയാണ് ടെപ്ലു.
സ്വന്തം ഡയറി ഫാം നടത്തിപ്പിലെ തിരിച്ചടികളില്‍ നിന്നുംആശയം
ആനിമല്‍ ഹസ്ബന്ററി ശാസ്ത്രജ്ഞരില്‍ നിന്നും ടെക്നിക്കല്‍ സപ്പോര്‍ട്ട് കൂടി എടുത്താണ് സ്റ്റാര്‍ട്ടപ് പ്രവര്‍ത്തിക്കുന്നത്. 2007ല്‍ മുംബൈയില്‍ സ്വന്തം ഡയറി ഫാം നടത്തിയിരുന്നപ്പോള്‍ നേരിട്ട വെല്ലുവിളികളാണ് ഡയറി ഫാം കര്‍ഷകര്‍ക്കായി ഓണ്‍ലൈന്‍ റിസോഴ്സ് ആരംഭിക്കാന്‍ സഞ്ജയ് ഭട്ടാചാര്‍ജിയെ പ്രേരിപ്പിച്ചത്. ഡയറി ഇന്ഡസ്ട്രിയിലെ മികച്ച കമ്പനികളില്‍ നിന്നും എക്സ്പേര്‍ട്ടുകളില്‍ നിന്നും വിവരം ശേഖരിച്ച് ടെപ്ളു കര്‍ഷകര്‍ക്ക് നല്കുന്നു. 100 കണക്കിന് കര്‍ഷകരാണ് ടെപ്ളു പ്ലാറ്റ്ഫോമം ഇപ്പോള്‍ ഉപയോഗിക്കുന്നത്. ക്ലീന്‍ മില്‍ക്ക് പ്രൊഡക്ഷനില്‍ ആദ്യത്തെ പെയ്ഡ് കോഴ്സ് കമ്പനി അടുത്തിടെ ആരംഭിച്ചു. ഇംഗ്ലീഷ്, ഹിന്ദി, മറാഠി എന്നീ മൂന്നു ഭാഷകളില്‍ അത് ലഭ്യമാണ്. വിവിധ സെഗ്മെന്റുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സഞ്ജയ് ഭട്ടാചാര്‍ജി പറയുന്നു.
പ്രാക്ടിക്കല്‍ ഫാര്‍മിംഗില്‍ ഓണ്‍ലൈന്‍ ക്ലാസ് ഉടന്‍
കോവിഡ് പ്രതിസന്ധി വന്നതോടെ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് ഒട്ടേറെ ആളുകള്‍ മാറി താമസിക്കുന്നുണ്ട്. ഫാര്‍മിംഗ് തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന ഇത്തരം ആളുകള്‍ക്ക് വേണ്ടി സയന്റിഫിക്ക് ഡയറി ഫാര്‍മിംഗിനെ പറ്റി പഠിപ്പിക്കുന്ന കോഴ്സാണ് ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. 7 വെറ്റിനറി ഡോക്ടര്‍മാരും പിഎച്ച്ഡി സ്കോളേഴ്സും ടീമിലുണ്ട്. ആനിമല്‍ ഹസ്ബന്ററിയിലും പ്രാക്ടിക്കല്‍ ഫാര്മിംഗിലും ഒരു ഓണ്‍ലൈന്‍ കോഴ്സ് കൂടി വൈകാതെ ആരംഭിക്കുമെന്ന് സഞ്ജയ് ഭട്ടാചാര്‍ജി പറയുന്നു . സോഷ്യല്‍ മീഡിയകളില്‍ സമയം ചെലവഴിക്കുന്ന പുതിയ തലമുറയ്ക്ക് കൃഷിയുടെ വിദഗ്ധ പാഠങ്ങള്‍ അവരിലേക്കെത്തുന്ന പ്ലാറ്റ്ഫോമിലൂടെ തന്നെ പകര്‍ന്നു നല്‍കുകയാണ് ടെപ്ലു