ടീച്ചിം ഗും ലേണിം ഗും ഓൺലൈനാകുന്ന കാലത്ത് വിദ്യാലയങ്ങൾ അതിവേ ഗം ഡിജിറ്റലൈസേഷന് വിധേയമാകുകയാണ്. ഓൺലൈൻ വെർച്വൽ ക്ലാസ്റൂമുകൾക്ക് മാത്രമല്ല, സ്കൂളുകളുടെ അഡ്മിനിസ്ട്രേഷനും മാനേജ്മെന്റിനും സഹായിക്കുകയാണ് കേരളത്തിൽ നിന്നുള്ള സ്കൂൾ ഓട്ടോമേഷൻ സിസ്റ്റമായ Edisapp. Eloit സ്റ്റാർട്ട്പ്പിന്റെ സ്കൂൾ മാനേജ്മെന്റ് സൊല്യൂഷൻ Edisapp മികച്ച സെക്യൂരിറ്റി ഫീച്ചറുകൊണ്ടാണ് ശ്രദ്ധേയമാകുന്നത്.
എന്താണ് Edisapp ?
സ്കൂളുകള്‍ക്കുള്ള ERP സോഫ്റ്റ് വെയറാണ് Edisapp. ഈ Enterprise Reosurce Planning software ഏറെ സുരക്ഷിതമാണ്. സ്കൂളിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓപ്പറേഷന്‍സിനെ സപ്പോര്‍ട്ട് ചെയ്യുന്ന സമ്പൂർണ്ണ സോഫ്റ്റ് വെയറാണിത്. മൈക്രോസോഫ്റ്റ് ടീം ഇന്റഗ്രേറ്റ് ചെയ്ത ആപ്പാണ് Edisapp. ഓണ്‍ലൈന്‍ ടീച്ചിംഗിനും പ്ലാറ്റ്ഫോമാകുന്ന ഈ ആപ്പ് കുട്ടികളുടെ അഡ്മിഷന് മുതലുള്ള ടാസ്കുകള് ലളിതമാകും. സ്മാര്‍ട്ട് വാച്ചിലും പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏക ERP സോഫ്റ്റ് വെയറാണ് Edisapp. പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ക്ക് അപ്പപ്പോള്‍ വിവരങ്ങള്‍ കിട്ടും. ഫീസ് ഡ്യൂ മുതല്‍ കുട്ടികളുടെ അറ്റന്‍ഡന്‍സ് വരെ ഈസിയായി അറിയാം.
ഉപയോഗിക്കുന്നത് ബാങ്കിംഗ് ലെവല്‍ ഡാറ്റാ സെക്യുരിറ്റി
ബാങ്കിംഗ് ലെവല്‍ ഡാറ്റാ സെക്യൂരിറ്റി ഉപയോഗിച്ചിരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ അറിയാന്‍ ക്വിക്ക് അനാലിറ്റിക്സും ഇതില്‍ സാധ്യമാണ്. അറ്റന്‍ഡന്‍സ് നില വരെ കൃത്യമായി അറിയാം. ഐഡി കാര്‍ഡ് മിനുറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാം. ഓരോ വിദ്യാര്‍ത്ഥിയുടേയും എക്സാം റിസള്‍ട്ടും ലഭിക്കും. ഈ റിസൾട്ട് രക്ഷകർത്താക്കൾക്ക് വാട്ട്സ് ആപ്പിലോ മറ്റ് ഡിജിറ്റൽ തലത്തിലോ ഷെയർ ചെയ്യാനും സാധിക്കും
വിശദ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ : https://eloit.com/