സംരംഭം ആരംഭിക്കണമെങ്കില്‍ ലോണ്‍ എന്നത് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ ലോണ്‍ സ്‌കീമുകളും ഇന്നുണ്ട്. കൊറോണ പ്രതിസന്ധി കഴിയുമ്പോള്‍ സംരംഭക ലോണിനായി ഒട്ടേറെ ആളുകള്‍ ബാങ്കിനെ സമീപിക്കുമെന്നുറപ്പ്.
നിലവിലുള്ള സംരംഭത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കി മുന്നോട്ട് കൊണ്ടു പോകണമെങ്കിലും പുതിയ സംരഭം ആരംഭിക്കണമെങ്കിലും ഇത് ഏറെ ആവശ്യമാണ്.
ഇത്തരത്തില്‍ സംരംഭകത്വവും ബാങ്കിങ്ങും സംബന്ധിച്ച വിശദമായ കാര്യങ്ങള്‍ പങ്കുവെക്കുകയാണ് കാത്തലിക്ക് സിറിയന്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ ഇഅ ടിഎസ് അനന്തരാമന്‍.
ബാങ്കറെ സമീപിക്കുമ്പോള്‍
ബാങ്കറെ എങ്ങനെ സമീപിക്കാം, ലോണ്‍ ഈട് സംബന്ധിച്ചുള്ള വിവരങ്ങള്‍ മുതല്‍ ബിസിനസില്‍ തിരിച്ചടി നേരിട്ടാല്‍ ബാങ്ക എപ്രകാരം സപ്പോര്‍ട്ട് നല്‍കും എന്ന് വരെ അറിഞ്ഞിരുന്നാല്‍ മാത്രമേ ബിസിനസ് എന്നത് വിജയകരമായി മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കു.ബാങ്കുമായി ഇടപാട് നടത്തുമ്പോള്‍ സുതാര്യതയാണ് വേണ്ടതെന്നും ഫണ്ട് ഡൈവേര്‍ഷന്‍ ഉള്‍പ്പടെയുള്ളവ പൂര്‍ണമായി ഒഴിവാക്കണമെന്നും അനന്തരാമന്‍ ഓര്‍മ്മിപ്പിക്കുന്നു. (കൂടുതലറിയാന്‍ വീഡിയോ കാണാം)