സുരക്ഷിതയാത്രയൊരുക്കി She Taxi  വീണ്ടും കേരളത്തിലെ നിരത്തുകളില്‍ | She Taxi

സ്ത്രീ പങ്കാളിത്തത്തോടെയുള്ള ടാക്‌സി സര്‍വ്വീസ്, ഷീ ടാക്സി കേരളത്തിലുടനീളം വീണ്ടും ഓടിത്തുടങ്ങി. ജെന്‍ഡര്‍ പാര്‍ക്ക്, ഷീ ടാക്സി ഓണേഴ്സ് & ഡ്രൈവേഴ്സ് ഫെഡറേഷന്‍, ഗ്ലോബല്‍ ട്രാക്ക് ടെക്നോളജീസ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി പുനരാരംഭിച്ചിരിക്കുന്നത്. വനിതകളെ സംരംഭകരാക്കിമാറ്റി അവര്‍ക്ക് നല്ലൊരു വരുമാനം നേടി കൊടുക്കുന്നതിനോടൊപ്പം യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രയും ഷീ ടാക്സി ഉറപ്പു നല്‍കുന്നു.

She Taxi എങ്ങിനെ ബുക്ക് ചെയ്യാം

ഷീ ടാക്സിയുടെ സേവനം ആവശ്യമുള്ളവര്‍ക്ക് 7306701400, 7306701200 എന്നീ നമ്പറുകളില്‍ വിളിക്കാം.  ‘shetaxi’ ആപ്പ് ഡൗണ്‍ലോഡ് ചെയ്തും യാത്ര ബുക്ക് ചെയ്യാം. ഷീ ടാക്സി പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വനിതാ സംരംഭകര്‍ക്ക് ‘shetaxi driver’ എന്ന ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം.

She Taxi യിലൂടെ സുരക്ഷിതയാത്ര

ജി.പി.എസ്. ട്രാക്കിംഗ്, സേഫ്റ്റി സെക്യൂരിറ്റി സിസ്റ്റം എന്നിവയിലൂടെ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും 24 മണിക്കൂറും പൂര്‍ണ സുരക്ഷ ഷീ ടാക്‌സി ഒരുക്കും. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് കമ്പനികളുമായി സഹകരിച്ച് അവരുടെ ജീവനക്കാര്‍ക്ക് എക്സിക്യൂട്ടീവ് ക്യാബ് സേവനങ്ങളും ലഭ്യമാക്കും.

കോവിഡിലും കൈത്താങ്ങായി She Taxi 

കോവിഡ് കാലത്ത് ഷീ ടാക്സി മുന്നോട്ട് വെച്ച സന്ദേശമാണ് SMS .സാനിറ്റൈസര്‍, മാസ്ക്ക്, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് എന്നിവ മുന്‍നിര്‍ത്തിയാണ് ഷീ ടാക്സി സംസ്ഥാനത്തുടനീളം സര്‍വ്വീസ് നടത്തുന്നത്. കൊറോണക്കാലത്ത് സര്‍വീസ് നടത്താന്‍ ഷീ ടാക്സിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു, അതിനാല്‍ സമൂഹത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍  കഴിഞ്ഞതായി ഷീ ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സുരക്ഷിത യാത്ര ഒരുക്കാനും സ്ത്രീകള്‍ക്ക് മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനും ഷീ ടാക്സിക്ക് സാധിക്കുമെന്ന് Gender Park CEO പിടിഎം സുനീഷ് ചൂണ്ടിക്കാട്ടി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version