ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക റിക്കവറി പാക്കേജുകളിലൊന്ന് കേന്ദ്രം പ്രഖ്യാപിച്ചതോടെ ആ 20 ലക്ഷം കോടിയുടെ ഗുണഫലം ഏത് വിധത്തില്‍ താഴേത്തട്ടിലേക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് സാധാരണക്കാരും കോര്‍പ്പറേറ്റ് ലോകവും. ധനമന്ത്രി നിര്‍മ്മല സീതാരാമന് വിശദമാക്കിയ പാക്കേജിന്റെ ഹൈലൈറ്റ്സ് അറിയാം. Economy, Infrastructure, Technology-driven systems, Demography, Demand എന്നീ അഞ്ച് മേഖലയിലാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. പ്രൊഡക്ഷന്‍, ലാന്റ്, ലേബര്‍, ലിക്വിഡിറ്റി തുടങ്ങിയവയ്ക്ക് പരിഗണനയും നല്കിയിരിക്കുന്നു. കടബാധ്യതയില്‍പെട്ട MSMEകളെ സംരംക്ഷിക്കാനുള്ള വകയിരുത്തലും കേന്ദം മുന്നോട്ട് വെയ്ക്കുന്നു.
മുഖ്യ തീരുമാനങ്ങള്‍
MSME മേഖലയ്ക്ക് നിലനില്ക്കാനും വളരാനും സഹായം
MSME സംരംഭങ്ങള്‍ക്ക് ഈടില്ലാതെ വായ്പ
ഇതിനായി 3 ലക്ഷം കോടി രൂപ നീക്കിവെക്കുന്നു
പ്രതിസന്ധിയിലായ MSME കള്‍ക്ക് 20,000 കോടി രൂപയുടെ സഹായം
വയബിളായ MSME യൂണിറ്റുകള്‍ക്ക് എക്സ്പാന്റ് ചെയ്യാന്‍ 10,000 കോടിയുടെ ഫണ്ട് ഓഫ് ഫണ്ട്
ബെനഫിറ്റ് നഷ്ടമാകാതെ വളരാന്‍ MSMEകള്‍ക്ക് പുതിയ നിര്‍വ്വചനം
തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് EPF ഇനത്തില്‍ 2500 കോടിയുടെ സഹായം
72 ലക്ഷം തൊഴിലാളികള്‍ക്ക് പ്രൊവിഡന്റ് ഫണ്ടിന്റെ ആനുകൂല്യം
NBFCകള്‍ക്ക് 45,000 കോടിയുടെ ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം
മാര്‍ച്ച് 25 ന് അവസാനിക്കുന്ന പ്രൊജക്റ്റുകളുടെ കംപ്ലീഷന്‍ കാലാവധി 6 മാസത്തേക്ക് നീട്ടി
ഇത് സംബന്ധിച്ച ഉത്തരവ് ഗ്രാമവികസന മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കും
ടാക്സ് ഡിഡിക്ഷനിലും ടാക്സ് കളക്ഷനിലും 25% ഇളവ് നല്കി.ഇത് ആകെ 50000 കോടി രൂപ റിലീസ് ചെയ്യാന്‍ സഹായിക്കും
ITR ഫയലിംഗിന്റെ ഡ്യൂഡേറ്റ് ഡിസംബര്‍ 31 വരെയാക്കി.
സാമ്പത്തിക ഉണര്‍വ്വിനും ഉയര്പ്പിനുമുള്ള നടപടികളുടെ സീരീസ് തന്നെ സര്‍ക്കര്‍ ആലോചിക്കുന്നുണ്ട്. അതിലെ ആദ്യത്തെ പ്രഖ്യാപനത്തില്‍ മൈക്രോ, സ്മോള്‍ മീഡിയം എന്റര്‍പ്രൈസുകള്‍ക്ക് സപ്പോര്‍ട്ട് നല്കുന്നു. അതുപോലെ പവര്‍ ഡിസ്പറപ്ഷന് ഉണ്ടാകാതിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
200 കോടിവരെയുള്ള സര്‍ക്കാര്‍ ടെണ്ടറുകളില്‍ ഇന്ത്യന്‍ കമ്പനികള്ക്്ക മാത്രമേ പങ്കെടുക്കാനാകൂ. സര്‍ക്കാരിന്റെ ഗ്ലോബല്‍ ടെണ്ടറുകളില്‍ ഇന്ത്യന്‍ കമ്പനികള്‍ പിന്തള്ളപ്പെട്ടുപോകാതിരിക്കാനും ഇന്ത്യന്‍ കമ്പനികള്‍ക്ക് തന്നെ വര്‍ക്ക് ഉറപ്പിക്കാനുമാണ് ഈ എക്സ്ക്ലൂവ് ഫെസിലിറ്റി ഇന്ത്യന്‍ സംരംഭകര്‍ക്ക് ഒരുക്കുന്നത്.