PayTm , ഒടിപി മെസേജിന്റെ അവസാനമാക്കിയതെന്തിന് ? Vijay Shekhar Sharma പറയുന്നു

Paytm ലൂടെ പേമെന്റ് ട്രാന്‍സാക്ഷന്‍ നടത്തുമ്പോള്‍ ട്രാന്‍സാക്ഷന്‍ OTP എസ്എംഎസില്‍ വരും. പക്ഷെ OTP എസ്എംഎസ്സിന്റെ അവസാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.. എസ്എംഎസ് സ്‌നിപ്പെറ്റില്‍ OTP കാണാനാകില്ല. അതായത് എസ്എംഎസ് ഓപ്പണ്‍ ചെയ്താല്‍ മാത്രമേ Paytm, ഒടിപി കാണാനാകൂ. മെസ്സേജ് നോട്ടിഫിക്കേഷനില്‍ OTP കാണാന്‍ പറ്റിയിരുന്നെങ്കില്‍ എളുപ്പമായിരുന്നേനെ എന്ന് ട്വിറ്ററില്‍ കുറിച്ച Instahyre Founder,  Aditya Rajgarhia ക്ക് Paytm ഫൗണ്ടര്‍ വിജയ് ശേഖര്‍ ശര്‍മ്മ തന്നെ മറുപടി നല്‍കി. ബോധപൂര്‍വ്വമാണ് Paytm ഒടിപി എസ്എംഎസ് മെസ്സേജിന്റെ അവസാനമാക്കിയത്.

ഒടിപി അവസാനമാക്കിയത് എന്തിന് ?

ഫ്രോഡ് അറ്റംപ്റ്റുകള്‍ തടയാനും, ഒടിപി വരുന്ന എസ്എംഎസ് നേരെ ഫോര്‍വേര്‍ഡ് ചെയ്യാതിരിക്കാനുമാണ് ഒടിപി അവസാനമാക്കിയത്. ഒടിപി മറ്റൊരാള്‍ക്ക് ഒരു സാഹചര്യത്തിലും ഷെയര്‍ ചെയ്യരുതെന്ന വാണിംഗിനു ശേഷം ഒടിപി വയ്ക്കുക എന്നത് ആലോചിച്ചെടുത്ത തീരുമാനമായിരുന്നെന്നും വിജയ് ശേഖര്‍ പറയുന്നു. അതുകൊണ്ട് തന്നെ Paytm എസ്എംഎസ് ഷെയര്‍ ചെയ്യുന്നത് വളരെ കുറവാണെന്നും വിജയ് ശേഖര്‍ കുറിക്കുന്നു. Paytm യൂസര്‍ SMS interface ബില്‍ഡ് ചെയ്യുമ്പോള്‍ തന്നെ ഇക്കാര്യം ശ്രദ്ധിച്ചിരുന്നെവന്ന് വേണം ഇതില്‍ നിന്ന് മനസസിലാക്കാന്‍.

ലോക്ക് ഡൗണില്‍ ഇരട്ടിയായ PayTm ട്രാന്‍സാക്ഷന്‍

Bloomberg ന്റെ മൊബൈല്‍ ആപ്പിലെ സാങ്കേതികമായ ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ചു കൊണ്ട് വിജയ്‌ശേഖര്‍ ശര്‍മ്മ ട്വിറ്ററില്‍ 14 സെക്കന്റ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് കമന്റായാണ്  Instahyre Founder,  Aditya Rajgarhia, PAYTM ഒടിപി, എസ്എംഎസ് മെസ്സേജിന്റെ അവസാനം വരുന്നതില്‍ പിശകുണ്ടെന്ന് ചൂണ്ടിക്കാണിച്ചത്. ഇത് പിശകല്ലെന്നും വളരെ കരുതലോടെ എടുത്ത തീരുമാനമാണെന്നും വിജയ് വ്യക്തമാക്കുകയായിരുന്നു. കോവിഡിനും ലോക്ഡൗണിനും പിന്നാലെ Paytm വഴിയുള്ള ഡിജിറ്റല്‍ പേമെന്റ് ട്രാന്‍സാക്ഷന്‍ നാലിരട്ടിയായി വര്‍ദ്ധിച്ചിരുന്നു. PAYTM,  e-ledger service ആയ Business Khata വഴി  1,500 crore രൂപയുടെ ട്രാന്‍സാക്ഷനാണ് കഴിഞ്ഞ മാസങ്ങള്‍ക്കിടെ നടന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version