കോവിഡ് ബാധ മൂലം പ്രതിസന്ധിയിലായ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ കരകയറുവാനുള്ള ശ്രമത്തിലാണ്. ടെക്‌നോളജി അടിസ്ഥാനമായുള്ള സൊലുഷ്യന്‍സിനാണ് മിക്കവരും ശ്രമിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പടെ മികച്ച പരിഹാരങ്ങള്‍ ടെക്‌നോളജി സഹായത്തോടെ നടപ്പാക്കാന്‍ ഒട്ടുമിക്ക കമ്പനികള്‍ക്കും സാധിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സടക്കം ഒട്ടേറെ സാങ്കേതിക വിദ്യ സ്റ്റാര്‍ട്ടപ്പുകളുടെ നടത്തിപ്പിന് ഏറെ സഹായകരമാകുകയാണ്. ഈ അവസരത്തില്‍ കമ്പനികള്‍ ശ്രദ്ധിക്കേണ്ട മുഖ്യ കാര്യങ്ങളെ പറ്റി ചാനല്‍ അയാംഡോട്ട് കോം ഇന്‍വെസ്റ്റര്‍ പോയിന്റിലൂടെ ഓര്‍മ്മിപ്പിക്കുകയാണ് SunTec Business Solutions, President & CEO Nanda Kumar.
പുതിയൊരു ടെക്‌നോളജിയ്ക്ക് വേണ്ടിയോ സൊലൂഷ്യന്‍ സ്‌പെയ്‌സിനായോ ശ്രമിക്കുക
സര്‍ക്കാരില്‍ നിന്നും പിന്തുണ ലഭിക്കും
അത്തരം സംരംഭങ്ങള്‍ക്ക് ഫണ്ട് ലഭിക്കും
പ്രശ്‌നം പരിഹരിക്കാന്‍ AI കൃത്യമായി ഉപയോഗിക്കുന്നത് അതിന്റെ മൂല്യം കൂട്ടുന്നു
കൊഗ്നിറ്റീവ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമിലും ഞങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ട്
വിഷ്വല്‍ ഇന്റലിജന്‍സ് കണ്ടെത്താനുള്ള ശ്രമത്തിലാണ്
എജ്യുക്കേഷണല്‍ കമ്പനിയില്‍ നിക്ഷേപിച്ചിട്ടുണ്ട്
നോളജ് മാനേജ് മെന്റ് മോഡലാണ് മുഖ്യ ആകര്‍ഷണം
ഭാവിയില്‍ എല്ലാ സിസ്റ്റംസും കോണ്‍വര്‍സേഷണലായിരിക്കും
കമ്പ്യൂട്ടേഷന്‍ സ്റ്റോറേജ് ഫീല്‍ഡിലും ഏറെ താല്‍പര്യമുണ്ട്
ഡാറ്റാ സ്റ്റോര്‍ ചെയ്യുന്ന വേഗതയെ ആശ്രയിച്ചിരിക്കും ഭാവിയില്‍ ട്രാന്‍സാക്ഷനുകളുടെ വേഗത