വാലറ്റ് പവറിലൂടെ ചൈനയെ നേരിടണമെന്ന, സോഷ്യല്‍ എന്‍ട്രപ്രണര്‍ Sonam Wangchuk ന്റെ ആഹ്വാനത്തിന് രാജ്യം മുഴുവന്‍ വലിയ സ്വീകാര്യത ലഭിക്കുമ്പോള്‍, വാങ്ചുക്കിന്റെ വാക്കുകള്‍ക്ക് ടെക്‌നോളജി സൊല്യൂഷന്‍ ഒരുക്കിയ സ്റ്റാര്‍ട്ടപ്പും ശ്രദ്ധ നേടുകയാണ്.  ചൈനീസ് ആപ്പുകളെ റിമൂവ്‌ചെയ്യാനുള്ള ആപ്പിന് മണിക്കൂറുകള്‍ക്കുള്ളില്‍ ലഭിച്ചത് 1 മില്യണ്‍ ഡൗണ്‍ലോഡ്‌സ്. ജെയ്പൂര്‍ ബെയ്‌സ് ചെയ്ത OneTouchAppLabs എന്ന സ്റ്റാര്‍ട്ടപ്പാണ്,  ‘Remove China Apps’ എന്ന ആപ്പുമായി ഉടന്‍ രംഗത്ത് വന്നത്.

മൊബൈല്‍ ഫോണിലെ ചൈനീസ് ആപ്പുകളെ ഡിറ്റക്റ്റ് ചെയ്ത് അത് ഡിലീറ്റ് ചെയ്യാന്‍ സഹായിക്കുന്ന ആപ്പാണിത്. സിംപിള്‍ യൂസര്‍ ഇന്റര്‍ഫേസുള്ള ആപ്പ്, ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍ ഇപ്പോള്‍ ടോപ്പാണ്. സോനം വാങ്ചുക്ക് ചൈനീസ് ആപ്പുകളെ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ മുതല്‍ ട്രെന്‍ഡിംഗാണ് ഈ സ്റ്റാര്‍ട്ടപ്പും.

ചൈനയ്‌ക്കെതിരെയുള്ള സാമ്പത്തിക ഉപരോധം

‘China Ko Jawaab Sena Degi Bullet Se, Naagrik Dengey Wallet Se’. എന്നായിരുന്നു എഡ്യൂക്കേഷന്‍ റിഫോര്‍മറായ സോനം വാങ്ചുക്കിന്റെ വീഡിയോ പോസ്റ്റ്. കൊറോണ വ്യാപനത്തിന്റെ പേരില്‍ ചൈനയില്‍ ആഭ്യന്തര അസംതൃപ്തി കനക്കുന്നതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് അതിര്‍ത്തിയില്‍ ചൈന പ്രകോപനമുണ്ടാക്കുന്നതെന്ന് വാങ്ചുക്ക് സൂചിപ്പിച്ചിരുന്നു. ചൈനക്കെതിരെ ഇന്ത്യന്‍ പൗരന്മാരുടെ സാമ്പത്തിക ഉപരോധമാണ് ചൈനീസ് ആപ്പുകളുടെ ബഹിഷ്‌ക്കരണം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കുറിച്ചിരുന്നു.

3 ഇഡിയറ്റ്‌സ് സിനിമയുടെ ഇന്‍സ്പിറേഷന്‍

3 ഇഡിയറ്റ്‌സില്‍ Phunsukh Wangdu എന്ന ആമിറിന്റെ കഥാപാത്രത്തിന് ഇന്‍സ്പയറായ മനുഷ്യനാണ് 53 കാരനായ സോനം വാങ്ചുക്. ലഡാക്കില്‍ ഉള്‍പ്പെടെ വരള്‍ച്ചാകാലത്തെ നേരിടാന്‍ ഐസ് സ്തൂപ എന്ന ആര്‍ട്ടിഫിഷ്യല്‍ ഐസ് ഗ്ലേഷ്യര്‍ നിര്‍മ്മിച്ച് ലോകമാകമാനം ശ്രദ്ധ നേടിയ വാങ്ചുക് രണ്ട് യുട്യൂബ് വീഡിയോകളിലൂടെയാണ് ചൈനീസ് ബഹിഷ്‌ക്കരണത്തിന് ആഹ്വാനം നല്‍കിയത്. 8 മിനുറ്റും 55 സെക്കന്റുമുള്ള ആദ്യ വീഡിയോ മെസ്സേജില്‍ എന്തിന് ചൈനയെ ബോയ്‌ക്കോട്ട് ചെയ്യണം എന്ന് അദ്ദേഹം വിശദീകരിക്കുന്നു. വലിയ GDP അസ്സെറ്റുള്ള ചൈനയുടെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യ.

5.2 ലക്ഷം കോടി രൂപയ്ക്കാണ് പ്രതി വര്‍ഷം ഇന്ത്യക്കാര്‍ ചൈനീസ് ഉള്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. ഈ പണം ഇന്ത്യയ്‌ക്കെതിരെ ആയുധങ്ങള്‍ വാങ്ങാനും ഇന്ത്യയെ തകര്‍ക്കാനുമാണ് ചൈന ചിലവഴിക്കുന്നതെന്നും വാങ്ചുക് പറയുന്നു. നമ്മുടെ സൈനികരെ കൊല്ലാന്‍ നമ്മള്‍ ചൈനയ്ക്ക് പണം നല്‍കുന്ന പോലെയാണത്, വാങ്ചുക് വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെയാകാം,  ചൈനയെ ബഹബിഷ്‌ക്കരിക്കാനുള്ള വാങ്ചുക്കിന്റെ വാക്കുകള്‍ സെലിബ്രിറ്റികളടക്കമുള്ള വലിയ വിഭാഗം ജനങ്ങള്‍ ഏറ്റെടുത്തത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version