കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും മറ്റെല്ലാ മേഖലയേയും പോലെ സലൂണ്‍ ബിസിനസിനേയും ബാധിച്ചിരുന്നു. പൊതു ജനങ്ങള്‍ക്കും ഇതുമൂലം ഉണ്ടായ ബുദ്ധിമുട്ട് ചില്ലറയല്ല. കോവിഡ് രോഗ വ്യാപനം ഭയന്ന് സലൂണുകളില്‍ ഇപ്പോള്‍ ആളുകള്‍ നാമമാത്രമായേ എത്തുന്നുള്ളൂ. എന്നാല്‍ ഈ സ്ഥിതിയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് സിംഗപ്പൂര്‍ ആസ്ഥാനമായ മള്‍ട്ടി നാഷണല്‍ കമ്പനി ജിയോ വിയോ ഹെല്‍ത്ത് കെയര്‍.
എന്താണ് സലൂണ്‍ പ്രൊട്ടക്ടീവ് കിറ്റ്
സലൂണ്‍ / ബ്യൂട്ടി ക്ലിനിക്ക് ഓപ്പറേറ്റേഴ്സിന് മാത്രമായി ഡിസൈന്‍ ചെയ്ത കോസ്റ്റ് ഇഫക്റ്റീവായ പിപിഇ കിറ്റ് ഈ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുമെന്നുറപ്പാണ്. സലൂണ്‍ പ്രൊട്ടക്ടീവ് കിറ്റ് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ഹെയർ ഡ്രെസ്സർ അല്ലെങ്കിൽ ബാർബറുടെ ശരീരം മുഴുവന്‍ കവര്‍ ചെയ്യുന്ന ഗൗണിനൊപ്പം മാസ്കും ഫേസ് ഷീല്‍ഡും ചേർന്നതാണ് സലൂൺ പ്രൊട്ടക്റ്റീവ് കിറ്റ്. ഇത് സുരക്ഷ ഉറപ്പാക്കുന്നുവെന്ന് മാത്രമല്ല ഡിസ്പോസിബിള്‍ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും കമ്പനി സിഇഒ സെന്തിൽ കുമാർ വ്യക്തമാക്കുന്നു.
ഉപയോഗിച്ച ശേഷം കളയാം
ഹെയർ കട്ടിംഗിന് ശേഷം ഡിസ്പോസ് ചെയ്യാമെന്നതാണ് ഗൗണിന്റെ പ്രത്യേകത. കസ്റ്റമേഴ്സിന് ഡിസ്പോസിബിള്‍ കട്ടിംഗ് ഷീറ്റും ഇതിനൊപ്പം നല്‍കുന്നുണ്ട്. സലൂണില്‍ നല്‍കേണ്ടി വരുന്ന ചാര്‍ജില്‍ 25 ശതമാനം അധികം ഈടാക്കും എന്ന് മാത്രം. സലൂണ്‍ ചെയിനുകള്‍ ഉള്‍പ്പടെ വ്യാപകമായ ഇന്ത്യയില്‍ ജിയോവിയോയുടെ പ്രൊഡക്ടീന് സ്വീകാര്യത ലഭിക്കുമെന്നുറപ്പാണ്