കേന്ദ്രം പ്രഖ്യാപിച്ച 3 ലക്ഷം കോടിയുടെ MSME ലോൺ സ്കീം ഈ ആഴ്ചയോടെ സംരംഭകരിലേക്ക് പൂർണ്ണതോതിൽ ലഭ്യമായി തുടങ്ങും. 22000 എംഎസ്എംഇ സംരംഭകർക്ക് 2300 കോടി രൂപ ഒറ്റദിവസം കൊണ്ട് ട്രാൻസ്ഫർ ചെയ്ത് SBI പുതിയ ലോൺ ഫെസിലിറ്റിക്ക് തുടക്കം കുറിച്ചതായി Chairman, Rajnish Kumar വ്യക്തമാക്കി. സൂക്ഷ്മ- ചെറുകിട സംരംഭകരിലേക്ക് ലോൺ എത്തിക്കുന്നതിന് മറ്റ് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും നടപടികൾ വേഗത്തിലാക്കിയിട്ടുമുണ്ട്. emergency Credit Line Guarantee Scheme വഴി പുതിയ കൊളാറ്ററലോ, സെക്യൂരിറ്റി ഫീസോ ഇല്ലാതെ കേന്ദ്രസർക്കാരിന്റെ പൂർണ്ണ ഗ്യാരന്റിയോടെയുമാണ് ലോൺ സംരംഭകർക്ക് നൽകുന്നത്. എലിജിബിളായ ഏത് എംഎസ്എംഇ സംരംഭകനും അടുത്തുള്ള ബാങ്ക് വഴിയോ National Credit Guarantee Trustee Company Ltd വഴിയോ അപേക്ഷിക്കാം. ഒക്ടോബർ 31 വരെയാണ് ഈ ലോണിന് അപേക്ഷിക്കാവുന്ന അവസാന തീയതി.
ആർക്കൊക്കെ ലോൺ കിട്ടും
മാനുഫാക്ചറിംഗിൽ ഉൾപ്പെടെയുള്ള എംഎസ്എംഇകളെ സപ്പോർട്ട് ചെയ്യാനാണ് 3 ലക്ഷം കോടിയുടെ കൊളാറ്ററൽ ഫ്രീ ലോൺ കേന്ദ്രം പ്രഖ്യാപിച്ചത്. ഫെബ്രുവരി 29 ന് 25 കോടി വരെ വായ്പാ ബാധ്യതയുള്ളവരും 100 കോടി വരെ ടേൺ ഓവറുള്ളവരുമായ എംഎസ്എംഇകൾക്ക് കൊളാറ്ററൽ ഫ്രീ ലോണാണ് കേന്ദ്രം പ്രഖ്യാപിച്ചത് . 4 വർഷമാണ് ലോൺ കാലാവധി. ബാങ്കുകളിൽ 9.25% ഉം, NBFC കളിൽ 14% വരെയുമാണ് പലിശ ഈടാക്കുക.
ഇ-മെയിലിലൂടെ അപേക്ഷിക്കാം
കേന്ദ്ര സർക്കിന്റെ ഗ്യാരന്റിയുള്ളതിനാൽ ബാങ്കുകൾക്ക് റിസ്ക്ക് വെയ്റ്റ് സീറോ ആണെന്ന് SBI വ്യക്തമാക്കുന്നു. എംഎസ്എംഇ സെക്ടറിനെ സഹായിക്കാനുള്ള ഏറ്റവു മികച്ച സ്ക്കീമാണ് ഇതെന്നും SBI ചെയർമാൻ പറഞ്ഞു. ബാങ്കിന്റെ ലോയൽ കസ്റ്റമേഴ്സായ സംരംഭകർ SMS ഓ ഇമെയിലോ അയച്ചാൽ പോലും പുതിയ ലോൺ സ്കീം പ്രോസസ് ചെയ്യുമെന്ന് HDFC Bank country head പറഞ്ഞു.
റീപെയ്മെന്റ് കൃത്യമായിരിക്കണം
അതേസമയം, നേരത്തെ ലോൺ റീപേയ്മെന്റിന് കേന്ദ്രം മൂന്ന് മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചപ്പോൾ ആ മോറട്ടോറിയം എടുക്കാത്ത കസ്റ്റമേഴ്സിനെയാണ് ബാങ്കുകൾ പുതിയ വായ്പ സ്കീമിൽ പ്രീമിയമായി കണക്കാക്കുന്നുള്ളൂ എന്ന പരാതി പലരും ഉന്നയിക്കുന്നുണ്ട്. എന്നാൽ റീപെയ്മെന്റിനുള്ള കഴിവുമാത്രമാണ് നോക്കാറുള്ളതെന്ന് എന്ന് ബാങ്കുകൾ പറയുന്നു. ഇത് സംബന്ധിച്ച് സംരംഭകർക്ക് പരാതിയോ നിർദ്ദേശമോ ഉണ്ടെങ്കിൽ www.champions.gov.in എന്ന പോർട്ടലുവഴി സർക്കാരിനെ സമീപിക്കുകയും ചെയ്യാം.