സിംഗപ്പൂരിൽ പാർക്കുകളിലും മാളുകളിലും മറ്റ് പൊതുഇടങ്ങളിലും ആളുകൾ വീണ്ടും സജീവമാകുകയാണ്. ആരോഗ്യപ്രവർത്തകർക്കും പോലീസിനുമൊപ്പം ജനങ്ങളെ നിയന്ത്രിക്കാനിറങ്ങിയിരിക്കുന്ന റോബോട്ടിക് ഡോഗാണ് പുതിയ കൗതുകം. Boston Dynamics നിർമ്മിച്ച നാല് കാലുള്ള robot ഡോഗ്, Spot ആളുകളെ സോഷ്യൽ ഡിസ്റ്റൻസിംഗ് ഓർമ്മിപ്പിക്കും. പാർക്കുകളിലും മറ്റും നടന്ന് പട്രോളിംഗ് നടത്തുകയാണ് കക്ഷി.
സോഷ്യൽ ഡിസ്റ്റൻസിംഗ് നിർബന്ധം
റോബോട്ട് നായ അതിന്റെ മുന്നിൽ കണക്റ്റ് ചെയ്തിരിക്കുന്ന ക്യാമറയിലെ ഇമേജുകൾ സ്കാൻ ചെയ്ത് അനൈലൈസ് ചെയ്ത് ആളുകളോട് 1 മീറ്ററെങ്കിലും അകലം പാലിക്കാൻ ആവശ്യപ്പെടും. നായ നോക്കുന്ന പോലെ ചരിഞ്ഞും തിരിഞ്ഞും റോബോട്ട് ഡോഗും നോക്കുന്നത് പാർക്കിലെത്തുന്നവർക്ക് കൗതുക്കകാഴ്ചയുമായി
AI, ഡാറ്റാ അനാലിസിസ് ടെക്നോളജി ഉപയോഗിക്കുന്നു
സ്പോട്ട് എന്ന റോബോട്ട് നായ അമേരിക്കയിൽ കൊറോണ രോഗികളെ പരിചരിക്കാനും നിരീക്ഷിക്കാനും നിയോഗിച്ചിട്ടുമുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സിംഗപ്പൂരിലെ പാർക്കുകളിൽ സ്പോട്ട് സേവനം നൽകുന്നുണ്ട്. പാർക്കിലെ ചരിവിലും , മഡ്ഡിലുമെല്ലാം സ്പോട്ട് അനായാസം കടന്നുചെല്ലും. ഡാറ്റാ അനാലിസിസും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സ്പോട്ടിൽ ഉപയോഗിച്ചിട്ടുണ്ട്. സ്പോട്ട് വിജയകരമായ സ്ഥിതിക്ക് പൊതുഇടങ്ങളിൽ നിരീക്ഷണത്തിനും മറ്റും ഈ റോബോട്ട് നായയെ കൂടുതലായി ഉപയോഗിക്കാനാണ് പദ്ധതി.
Related Posts
Add A Comment