നാവിന്റെ രസമുകുളങ്ങളെ ആവേശം കൊള്ളിക്കുന്ന സ്വാദും അത് ഉണ്ടാക്കിയെടുക്കുന്ന ഷെഫ്സും ഏത് നാടിനും പ്രിയപ്പെട്ടതാണ്. ഫുഡ് തീമാക്കി നിരവധി സിനിമകൾ പല ഭാഷകളിൽ വന്നിട്ടുണ്ട്. പക്ഷെ, ഫുഡ്ഡിൽ തന്റെ മാന്ത്രിക വിരലുകൾ കൊണ്ട് അസാമാന്യ ഡിഷുകൾ ഒരുക്കുന്ന ഒരു ക്രിയേറ്റീവ് ഷെഫിന്റെ സംരംഭക കഥ പറയുകയാണ് 2014 ൽ ഇറങ്ങിയ ഷെഫ് എന്ന ഹോളിവുഡ് ഫിലിം.
അമേരിക്കയിലെ മിയാമിയിൽ ജനിച്ച Carl Casper ലോസ്ഏഞ്ചൽസിലെ Gauloise റസ്റ്റോറന്റിലെ ചീഫ് ഷെഫാണ്. ഓരോ ദിവസവും തന്റെ പാചക പരീക്ഷണങ്ങളാൽ സ്വാദിന്റെ മാന്ത്രികതയിൽ നിരവധിപേരെ Carl തളച്ചിടുന്നു.എന്നാൽ റസ്റ്ററന്റ് ഓണർ Riva, കാളിന്റെ ഇന്നവേഷനെ ഇഷ്ടപെടുന്നില്ല, മറിച്ച് അയാൾക്ക് വേണ്ടത് പഴയ ക്ലാസിക് മെനു മാത്രമാണ്. ഇത് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
ഫുഡ്ഡിനെച്ചൊല്ലി ട്വിറ്ററിൽ തർക്കം
ഇതിനിടയിൽ prestigious food criticക്കും bloggerറുമായ Ramsey Michelന് സെർവ് ചെയ്യാൻ Carl Casper ന് അവസരമൊരുങ്ങുന്നു. റസ്റ്ററന്റ് ഓണർ Riva പതിവുപോലെ ക്ലാസിക് ഡിഷിനുവേണ്ടി വാശിപിടിക്കുന്നു, കാളും കിച്ചണിലെ അയാളുടെ ടീമും റിവ ആവശ്യപ്പെട്ട ഭക്ഷണം പ്രിപ്പയർ ചെയ്യുന്നു. Ramsey ഭക്ഷണത്തെയും ഷെഫിനേയും കുറിച്ച് മോശമായി അവലോകനം ചെയ്യുന്നു. ട്വിറ്ററിൽ സ്വകാര്യ മെസ്സേജാണെന്ന് കരുതി Carl, Ramsey യെ കണക്കറ്റ് വിമർശിക്കുന്നു, അത് പബ്ളിക് മേസ്സേജായിരുന്നു.കാളിന് ഒരു രാത്രികൊണ്ട് ഫോളോവേഴ്സും ആരാധകരും ഏറുന്നു. ഇതിനെത്തുടർന്ന് പിന്നീടൊരുദിവസം Carl Casper, ക്രിറ്റിക് Ramsey യോട് റസ്റ്ററന്റിൽ വെച്ച് മറ്റുള്ളവരുടെ മുന്നിൽവെച്ച് ഷൗട്ട് ചെയ്യുന്നു
ജോലി നഷ്ടപ്പെട്ടു, പുതിയ സാധ്യത തേടുന്നു
Carlന് തന്റെ ജോലി നഷ്ടമായി, അതിലേറെ അയാളുടെ ക്രിയേറ്റീവായ മനസ്സിന് മുറിവേൽക്കുന്നു. ടെക്സാവിയായ അയാളുടെ മകൻ Percy ഈ സമയത്ത് കാളിന് ആശ്വാസമാകുന്നത്. പക്ഷെ അയാൾ ഭാര്യയുമായി ഡൈവേഴ്സായിരുന്നു. ex-wife, Inez, ഒരു ഓഫർ മുന്നോട്ട് വെയ്ക്കുന്നു, ജന്മനാടായ Miamiയിലേക്ക് തിരിച്ചുപോകുക. അയാളുടെ Cuban cuisine നോടുള്ള പ്രണയം വീണ്ടെടുക്കുക.
ഫുഡ് ട്രക്കുമായി പുതിയ തുടക്കം
അവിടെ Inez അയാൾക്ക് ഒരു food truck തരപ്പെടുത്തുന്നു. മകൻ പേഴ്സിയുമൊത്ത് കാൾ പഴയ ഫുഡ് ട്രക് കഴുകി നന്നാക്കിയെടുക്കുന്നു. ലോസ്ഏഞ്ചൽസിലെ റസ്റ്ററന്റൻിൽ നിന്ന് കാളിന്റെ സുഹൃത്ത് Martin മിയാമിയിൽ കാളിനൊപ്പം ചേരുന്നു. മിയാമിയിലും മറ്റും ഫുഡിന്റേയും ടേയ്സ്റ്റിന്റേയും ആവേശകരമായ അലയൊലി ഉണ്ടാക്കിയെടുക്കുകയാണ് കാൾ പിന്നെയങ്ങോട്ട്. മകൻ Percy സോഷ്യൽ mediaയിലൂടെ തന്റെ പിതാവിന് മികച്ച പിന്തുണ നൽകുന്നു. കാളിന്റെ ഫുഡ് ട്രക് അങ്ങനെ ട്രന്റ് ആകുന്നു. ഫുഡ് ട്രക്കുമായി കാൾ ലോസ്ഏഞ്ചൽസിൽ തിരികെയെത്തുകയാണ്. അപ്പോഴേക്ക് അയാളുടെ ഫുഡ് ട്രക് ഹിറ്റായി കഴിഞ്ഞിരുന്നു. ഒരു തിരക്കുള്ള വൈകുന്നേരം, കാൾ ഫുഡ് പ്രിപ്പറേഷനിൽ busyയായിരിക്കുമ്പോൾ ആ പഴയ ഫുഡ് ക്രിറ്റിക് Ramsey എത്തുന്നു.
തെറ്റിദ്ധാരണ മാറ്റി കാളും റംസെയും ഒരുമിക്കുന്നു
കാളിനെ താൻ തെറ്റിദ്ധരിച്ചതാണെന്ന് Ramsey പറയുന്നു. മാത്രമല്ല, തന്റെ ഫേവറേറ്റ് ഷെഫായിരുന്നു കാളെന്ന് അയാൾ വ്യക്തമാക്കുന്നു, കൂടെ ഒരു ഓഫറും- താൻ പുതുതായി ആരംഭിക്കുന്ന റസ്റ്ററന്റിന്റെ നടത്തിപ്പിൽ പങ്കാളിത്തവും ക്രിയേറ്റീവ് എക്സ്പിരിമെന്റ്സിന് പൂർണ്ണ സ്വാതന്ത്ര്യവും.
ആറുമാസങ്ങൾക്ക് ശേഷം ആ പുതിയ ഹോട്ടലിൽ വെച്ച് Carlഉം Inezയും വീണ്ടും വിവാഹിതരായി. വിരലുകളിൽ പാചക കല ഒളിപ്പിച്ച ഷെഫിന്റെ കഥ അവിടെ തീരുന്നില്ല, കാളിനെപ്പോലെ നൂറുകണക്കിന് ഷെഫുമാർക്കുള്ള ആദരം കൂടിയായി ഷെഫ് എന്ന ഫിലിം.
ഒരു കോടി മുടക്കി 4 കോടി നേടിയ സിനിമ
Jon Favreau തിരക്കഥ എഴുതി, സംവിധാനം ചെയ്ത് നിർമ്മിച്ച സിനിമയായിരുന്നു ഷെഫ്. നായകനും Jon Favreau തന്നെ. Iron Man മൂവി സീരീസിന്റെ സംവിധായകനാണ് Jon Favreau. 1 കോടി പത്ത് ലക്ഷം ഡോളർ മുടക്കി, 4 കോടി 50 ലക്ഷം ഡോളർ വാരിയ സിനിമയായിരുന്നു ഷെഫ്.
Related Posts
Add A Comment