റിലയൻസ് ഇൻ്ഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ധനികനായി മാറുമ്പോൾ എല്ലാവരും തിരക്കുന്നത് മനോജ് മോദിയെക്കുറിച്ചാണ്.
ആരാണ് Manoj Modi? മുകേഷ് അംബാനിയുടെ സ്വപ്നസമാനമായ വളർച്ചയ്ക്ക് പിന്നണിയിൽ എല്ലാം ഒരുക്കുന്ന സാമ്പത്തിക ബുദ്ധിരാക്ഷസൻ. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെ വാർത്തെടുത്ത , Reliance Industries Ltdന് കോവിഡെന്ന മഹാമാരിക്കാലത്തും കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം ഒരുക്കി നൽകിയ Manoj Modi. ഒരുപാട് ചർച്ച ചെയ്യപ്പെടുകയും പബ്ലിക്കിന് മുന്നിൽ കുറച്ചുമാത്രം പ്രത്യക്ഷമാവുകയും ചെയ്ത അംബാനിയുടെ വലംകൈയാണ് മനോജ് മോദി.
ഫെയ്സ്ബുക്കുമായി 5.7 billion ഡോളർ ഡീലിന് മുഖ്യ നെഗോഷിയേറ്ററായിരുന്നത് മനോജ് മോദിയാണ്. 63 വയസ്സുള്ള മുകേഷ് അംബാനി പെട്രോകെമിക്കൽ മേഖലയിൽ നിന്ന് ഇന്റർനെറ്റ് – ടെക്നോളജി മേഖലയിലെ നിക്ഷേപത്തിലേക്ക് ശ്രദ്ധ വെച്ചപ്പോൾ മുതൽ റിലയൻസിലെ ഇൻഫ്ലുവൻഷ്യലായ ശബ്ദമാണ് മോദിയുടേത്. 13 billion ഡോളറിന്റെ നിക്ഷേപം വെറും നാലാഴ്ചക്കകം റിലയൻസ് നേടിയതിന് പിന്നിലെ ബുദ്ധികേന്ദ്രവും നെഗോഷിയേറ്റവും മറ്റാരുമായിരുന്നില്ല.പക്ഷെ ഒരിക്കൽ പോലും പൊതുപരിപാടികളിൽ നേതാവിനെപ്പോലെ മനോജ് മോദി പ്രത്യക്ഷപെടാറില്ല.
Reliance Retail Ltd., Reliance Jio Infocomm Ltd. എന്നീ കമ്പനികളിലെ ഡയറക്ടറാണ് മോദി. അടുത്തിടെ ഏറെ നിർബന്ധങ്ങൾക്ക് വഴങ്ങി, മനോജ് മോദി ഒരു വീഡിയോ സമ്മിറ്റിൽ പങ്കെടുത്തു. ആ കോൺഫ്രറൻസിൽ അദ്ദേഹം പറഞ്ഞത്, സ്ട്രാറ്റജി അറിയാത്ത നെഗോസിയേഷനിൽ വളരെ പരാജയമായ ഒരാളാണ് താനെന്നാണ്. മാത്രമല്ല, റിലയൻസിലെ മുതിർന്ന എക്സിക്യൂട്ടീവുകളെ എന്തെങ്കിലും ഒക്കെ ചെയ്യാൻ കോച്ച് ചെയ്യുക മാത്രമാണ് തന്റെ റോൾ. പ്രത്യേകിച്ച് ഒരു വിഷനും ഇല്ലാത്ത ആളാണ് താനെന്ന് റിലയൻസിലുള്ളവർക്ക് അറിയാം എന്നും മനോജ് പറഞ്ഞിരുന്നു. ഒരു പക്ഷെ കാര്യങ്ങളെ ജാഗ്രതയോടെ കൈകാര്യം ചെയ്യുകയും, ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് പറഞ്ഞ് നടക്കാത്ത, ഇന്റലിജന്റായി സംസാരിക്കുയും ചെയ്യുന്ന വ്യക്തിത്വമായത് കൊണ്ടാകാം, മുകേഷ്- മനോജ് ബന്ധം ഊഷ്മളമായി നിൽക്കുന്നതും, മുകേഷ് അംബാനി മനോജ് മോദിയെ അത്രമേൽ വിശ്വസിക്കുന്നതും. മനോജ് മോദിയുമായി ഒരു അപ്പോയ്ന്റ്മെന്റ് കിട്ടുക എന്നത് തന്നെ ഡീൽ ക്ലോസ് ചെയ്തു എന്നാണ് അർത്ഥമെന്ന് റിലയൻസുമായി ബന്ധപ്പെട്ടവർ പറയുന്നു. അത്രമാത്രം ഹോംവർക്കും, കൂടിയാലോചനകളും മുൻകൂട്ടി ചെയ്യുന്നയാളാണ് മനോജ്.
ബിസിനസ്സിലോ, നെഗോസിയേഷനിലോ ഔപചാരികമായ വിദ്യാഭ്യാസമുള്ള ആളല്ല മനോജ് മോദി. പക്ഷെ ഷാർപ്പായ മനസ്സും, റെയർ ഇൻസൈറ്റും, ജീനിയിന്റെ തന്ത്രങ്ങളും, മോഡേൺ ടെക്നോളജിയെപ്പറ്റിയുള്ള അപാരമായ അറിവും മനോജിനെ ലോകത്തെ ഏറ്റവും മൂല്യമുള്ള ബിസിനസ് നെഗോഷിയേറ്ററാക്കുന്നു. പറയുന്നത്, Air Deccan ഫൗണ്ടർ G. R. Gopinath. മെർജറായാലും അക്വിസിഷനായാലും മനോജ് മോദിയുടെ നെഗോസിയേഷൻ കഴിഞ്ഞാൽ അത് റിലൻസിന് ലാഭകരമായ ഡീലിൽ ചെന്നു നിൽക്കും- റിലയൻസുമായി കരാറുകളുള്ള കമ്പനികൾ സാക്ഷ്യപ്പെടുത്തുന്നു.
ഇത് കുറഞ്ഞ സമയം കൊണ്ട് മനോജ് നേടിയതുത്തതല്ല. 1980കൾ മനോജ് റിലയൻസിനൊപ്പമുണ്ട്. സാക്ഷാൽ ധിരുബായ് അംബാനിയുടെ ശിക്ഷണത്തിൽ തുടങ്ങി, മുകേഷിന്റെ വിശ്വസ്തനായി, നിതാ അംബാനിയുടെ വലംകയ്യായി, ഇന്ന് മുകേഷിന്റെ മക്കൾ ഇഷയുടേയും ആകാശിന്റേയും മെന്റർ വരെയായി അംബാനിയുടെ മൂന്ന് തലമുറകൾക്കൊപ്പം അവരുടെ അസറ്റായി മനോജ് മോദി എന്ന അറുപതുകാരൻ ഉണ്ട്.