UAEയുടെ ചൊവ്വാദൗത്യത്തിന് പിന്നിലെ എമറാത്തി  Sarah al-Amiri #UAE #Space #Mars #AlAmal #Channeliam

ജപ്പാനിലെ Tanegashima Space Center ൽ നിന്ന് ജൂലൈ 19 ന് ചൊവ്വാ ദൗത്യവുമായി Al Amal പേടകം സേപ്സിലേക്ക് കുതിച്ചപ്പോൾ, അത് സ്പേസ് സയൻസിലെ യുഎഇയുടെ മാത്രം വിജയമായിരുന്നില്ല. സ്പേസ് പര്യവേഷണങ്ങളിൽ അറബ് ലോകത്തിന്റെ ആദ്യ കാൽവെയ്പു കൂടിയായിരുന്നു അത്. അൽ അമൽ ദൗത്യത്തോടെ യുഎഇ കുറിച്ചത് ഇരട്ട ചരിത്രവുമാണ്. ഒന്ന് ഒരു അറബ് രാജ്യം ആദ്യമയി പരമ്പരാഗത ചട്ടക്കൂടുകൾ തകർത്ത്
സ്പേസ് സയൻസിൽ വിപ്ളവത്തിന് കാൽവെയ്ക്കുന്നു, രണ്ട് ആ ദൗത്യം മുന്നിൽ നിന്ന് നയിച്ചത് ഒരു എമിറാത്തി വനിതയായിരുന്നു

യുഎഇയിലെ Mohammed bin Rashid Space Centreൽ അമേരിക്കൻ സ്പേസ് ഏജൻസിയുടെ കൂടി സഹായത്തോടെ നിർമ്മിച്ച ചൊവ്വാ പേടകവും  ആ ദൗത്യവും യാഥാർത്ഥ്യമാക്കിയത്  Sarah al-Amiri എന്ന 33 കാരിയുടെ നേതൃത്വത്തിലാണ്. Sarah al-Amiri യുഎഇയുടെ അഡ്വാൻസ്ഡ് സയൻസ് സഹമന്ത്രിയൂടിയാണെന്ന് അറിയുമ്പോഴേ, എത്ര ഗൗരവമായാണ് യുഎഇ, ഭൂമിക്ക് അപ്പുറമുള്ള ഗ്രഹങ്ങളേയും, ജീവനേയും കുറിച്ച് അന്വേഷണത്തിമിറങ്ങിയിരിക്കുന്നു എന്ന് മനസ്സിലാകുക. അതും ഒരു വനിതാ എഞ്ചിനീയറുടെ കരുത്തിൽ

12-ആം വയസ്സിൽ ക്ഷീരപഥത്തിന് അടുത്തുള്ള Andromeda Galaxyയുടെ ചിത്രം കണ്ട് അത്ഭുതം കൂറിയ ഒരു പെൺകുട്ടിയിൽ നിന്ന് യുഎഇയുടെ സ്പേസ് വകുപ്പ് സഹമന്ത്രിയും അറബിന്റെ ചൊവ്വാ ദൗത്യത്തിലെ നായികയുമായി Sarah മാറിയത് അവരുടെ ഉള്ളിലെ ബഹിരാകാശ സ്വപ്നങ്ങളുടെ കരുത്തുകൊണ്ടാണ്. കംപ്യൂട്ടർ എഞ്ചിനീയറിംഗ് കഴിഞ്ഞ് സാറാ അൽ അമിറി Emirates Institution for Advanced Science and Technologyയിൽ ചേർന്നതോടെയാണ് അവരുടെ ആകാശത്തിനും അപ്പുറമുള്ള സ്വപ്നങ്ങൾക്ക് ജീവൻ വെച്ചത്. അവിടെ യുഎഇയുടെ ആദ്യ satellit എക്സിക്യൂഷനിൽ പങ്കാളിയായി.

2016 ൽ സാറ  Emirates Science Council അംഗമായി. സാറയുടെ സ്പേസ് എക്സ്പ്ളറേഷനിലുള്ള താൽപര്യവും കഴിവും അവരെ എത്തിച്ചത് യുഎഇയുടെ സഹമന്ത്രി സ്ഥാനത്താണ്. സ്പേസ് ബിസിനസ്സിലെ സാധ്യതകൾ ഉപയോഗിക്കാനും, അടുത്ത തലമുറയെ സയൻസ് അഭിരുചിയോടെ വളർത്താനും, ഭൂമിക്കപ്പുറം മനുഷ്യനെ എത്തിക്കാനുള്ള വലിയ ഇന്നവേഷനുകളിൽ പങ്കാളിയാകാനും യുഎഇ ലക്ഷ്യമിടുന്നതായി സാറ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു

2017ലാണ് ചൊവ്വാ ദൗത്യം യുഎഇ പ്രഖ്യാപിച്ചത്. സാറയുടെ സ്പേസ് ടീമിനുമുണ്ടായിരുന്നു പ്രത്യേകത,  സ്പേസ് എഞ്ചനീയർമാരിലും, ടെക്നീഷ്യൻസിലും 80%ത്തോളം സ്ത്രീകളായിരുന്നു എന്നത് കൂടിയാണ്. സയൻസ് ആന്റ് ടെക്നോളജി സെഗ്മെന്റിൽ ഒരു എമിറാത്തി വനിത നേടുന്ന ഈ വിജയത്തെ, ആ മേഖലയിലേക്ക് അറബ് വനിതകൾ കടന്നു വരുന്ന ശുഭസൂചനായി വേണം കാണാൻ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version