വിദ്യാർത്ഥികൾക്ക് 5.5 കോടി രൂപ സമ്മാനവുമായി online hackathon
നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്ന online hackathon, 5 കാര്യങ്ങൾ അറിയാം
Smart India Hackathon ഫിനാലെ ഓഗസ്റ്റ് 1ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ലോകത്തെ ഏറ്റവും വലിയ ഹാക്കത്തോണിൽ 10,000 വിദ്യാർത്ഥികൾ ഓൺലൈനായി പങ്കെടുക്കും
വിവിധ വകുപ്പുകളിലെ 243 പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം
ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇത്രയും വലിയ ഓൺലൈൻ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്
മാനവവിഭവശേഷി മന്ത്രാലയവും ടെക്നിക്കൽ എഡ്യുക്കേഷൻ കൗൺസിലുമാണ് സംഘാടകർ
രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് ടെക്നോളജിയുടെ സഹായത്തോടെ സൊല്യൂഷൻ ഒരുക്കും
non-stop ഡിജിറ്റൽ പ്രൊഡക്റ്റ് ഡെവലപ്മെന്റ് കോംപറ്റീഷനിൽ ഇന്നവേറ്റീവായ ആശയങ്ങൾ അവതരിപ്പിക്കണം
243 പ്രോബ്ളം സ്റ്റേറ്റുമെന്റുകളിൽ വിജയിക്കുന്ന ആദ്യ സ്ഥാനക്കാർക്ക് ഓരോരുത്തർക്കും 1 ലക്ഷം വീതം സമ്മാനം
സ്റ്റുഡന്റ് ഇന്നവേറ്റേഴ്സിൽ രണ്ടും മൂന്നും സ്ഥാനക്കാർക്ക് 75000, 5000 വീതം ലഭിക്കും