TikTok, WeChat എന്നീ ചൈനീസ് ആപ്പുകളെ സൂക്ഷിക്കണമെന്ന് ഡൊണാൾഡ് ട്രംപ്.ഈ ആപ്പുകളുമായുള്ള ട്രാൻസാക്ഷൻ അമേരിക്ക ശ്രദ്ധിക്കണമെന്ന് ട്രംപ്.
ByteDanceമായുള്ള ട്രാൻസാക്ഷനുകൾ നിരോധിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവും ട്രംപ് പുറപ്പെടുവിച്ചു.ടിക് ടോക് ആപ്പിന്റെ പേരന്റ് കമ്പനിയാണ് ByteDance.
അമേരിക്കയുടെ ആഭ്യന്തര സുരക്ഷിതത്വം കണക്കിലെടുത്താണ് തീരുമാനമെന്നും ട്രംപ്.
എന്നാൽ ടിക് ടോക്കും വീ ചാറ്റും അമേരിക്കയിൽ നിരോധിച്ചോ എന്ന് ഉത്തരവ് വ്യക്തമാക്കുന്നില്ല.
സുരക്ഷ മുൻനിർത്തി ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത് ട്രംപ് ചൂണ്ടിക്കാട്ടി.
ചൈനീസ് ആപ്പുകൾ അമേരിക്കയുടെ ഡാറ്റ Chinese Communist Partyക്ക് ചോർത്തുന്നുവെന്നും ട്രംപ്.