Real Heroes

Amazon ഫൗണ്ടർ Jeff Bezos ന്റെ ബാല്യം എങ്ങിനെയായിരുന്നു?

തോൽക്കാനായി ജനിച്ചു, ജയിക്കാനായി ജീവിച്ചു-സംരംഭകരുടെ ജീവിത മുദ്രാവാക്യം

തോൽക്കാനായി ജനിച്ചു, ജയിക്കാനായി ജീവിച്ചു..ലോകത്തെ ശക്തരായ പല സംരംഭകരുടേയും നേതാക്കളുടേയും എല്ലാം ജീവിത മുദ്രാവാക്യം ഇതാകും.

1964 ൽ New Mexicoയിലെ Albuquerque യിൽ ഹൈസ്ക്കൂളിൽ പഠിക്കുകയായിരുന്ന Jackie എന്ന പെൺകുട്ടി അവളുടെ 17ആം വയസ്സിൽ ഗർഭിണിയായി ആൺ കുഞ്ഞിനെ പ്രസവിച്ചു.  സ്കൂൾ കുട്ടിയായിരിക്കെ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും അത്ര സാധാരണമല്ലായിരുന്നു അമേരിക്കൻ സ്റ്റേറ്റായ മെക്സിക്കോയിൽ അന്ന്.  അധികൃതർ അവളെ സ്കൂളിൽ നിന്ന് പുറത്താക്കി. അവൾക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. അവൾ പതറിപ്പോയി. അവളുടെ പിതാവ്  Lawrence Preston Gise ഇടപെട്ട് പഠനം തുടരാനുള്ള ധാരണയിലെത്തി.

കുഞ്ഞിന് നാല് വയസ്സുള്ളപ്പോൾ അവളുടെ ഭർത്താവ് ഉപേക്ഷിച്ചുപോയി. അവൾ രണ്ടാമത് വിവാഹിതയായി. അയാളുടെ പേര് Miguel “Mike” Bezos എന്നായിരുന്നു. നാല് വയസ്സുള്ള കുഞ്ഞിനെ അയാൾ ഭാര്യക്കൊപ്പം അഡോപ്റ്റ് ചെയ്തു. ആ കുട്ടിക്ക് അയാൾ പേരിട്ടു, Jeffrey Preston Bezos, ലോകം പിന്നീട് അയാളെ Jeff Bezos എന്ന് വിളിച്ചു. ലോകത്തെ ഏറ്റവും വലിയ ധനികനായ, ലോകത്തെ ഏറ്റവും വലിയ multi-national technology company, Amazonന്റെ ഫൗണ്ടറായ,  ലോകത്തെ ഏറ്റവും വലിയ ബ്രാൻഡിന് ഉടമയായ ജെഫ് ബെസോസിന്റെ കഥയാണിത്

അമേരിക്കയിൽ House of Representatives Committee മുമ്പാകെ ആമസോണിന് എതിരെയുള്ള അവിശ്വാസ പെറ്റീഷനിൽ മറുപടി പറയവേയാണ് 14 ലക്ഷം കോടി രൂപ ആസ്ഥിയുള്ള ജെഫ് ബെസോസ് തന്റെ ഭൂതകാലം പറഞ്ഞത്.

ഞാൻ ജെഫ് ബെസോസ്, ഭൂമിയിലെ ഏറ്റവും കസ്റ്റമർ സെൻട്രിക് ആയ ടെക്നോളജി കമ്പനി എന്ന ലക്ഷ്യവുമായി 26 വർഷം മുമ്പ് ഞാൻ ആമസോൺ ആരംഭിച്ചു…എന്ന് തുടങ്ങി, അനിശ്ചിതത്വവും വെല്ലുവിളികളും നിറഞ്ഞ ബാല്യകാലത്ത് നിന്ന് ലോകത്തെ ഏറ്റവും ശക്തനായ എൻട്രപ്രണറായി മാറിയ കഥ പറയുകയായിരുന്നു ബെസോസ്.

പ്രയാസങ്ങൾക്കിടയിലും പഠനം തുടർന്ന അമ്മയാണ് തന്റെ പ്രചോദനം . ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ ഒരു കുഞ്ഞിനെ പ്രസവിക്കേണ്ടി വരുന്ന ഏതൊരു പെൺകുട്ടിയുടേയും അവസ്ഥയിലൂടെ അവരും കടന്നുപോയി. പകൽ ജോലിയ്ക്കും രാത്രി പഠനത്തിനും അവർ മാറ്റിവെച്ചു. ഒക്കത്ത് ഞാനും പിന്നെ രണ്ട് ബാഗുകളും ചുമന്നാണ് എന്റെ അമ്മ ക്ലാസിലെത്തുന്നത്. ഒന്നിൽ പഠിക്കാനുള്ള പുസ്തകങ്ങളും എനിക്കുള്ള പാലും ഭക്ഷണവും.. മറ്റൊന്നിൽ എന്നെ കുറച്ച് നേരത്തേക്ക് സമാധാനിപ്പിച്ച് ഇരുത്താൻ എന്തൊക്കെ കിട്ടുമോ അതൊക്കെ, പിന്നെ കുറെ ഡയപ്പറുകളും…

രണ്ടാമത്തെ കല്യാണം അമ്മയ്ക്ക് നടക്കുമ്പോൾ എനിക്ക് 4 വയസ്സാണ്. നല്ലവനായ അയാൾ എന്നെ അഡോപ്റ്റ് ചെയ്തു, സ്നേഹിച്ചു, പഠിപ്പിച്ചു. ഇല്ലായിരുന്നുവെങ്കിൽ ന്യൂ മെക്സിക്കോയിൽ എവിടെയെങ്കിലും മറ്റേത് ഒരു സാധാരണ അമേരിക്കക്കരാനെപ്പോലെ ഞാനും ജീവിച്ചേനേ

പിതാവ് ക്യൂബയിൽ നിന്ന് കുടിയേറിയതാണ്. ക്യൂബയിൽ ഫി‍ഡൽ കാസ്ട്രോയെ പേടിച്ച് മാതാപിതാക്കൾ ചെറിയകുട്ടികളെ അമേരിക്കയിലേക്ക് ഒറ്റയ്ക്ക് കടത്തിവിട്ടിരുന്നു. അങ്ങനെ അമേരിക്കയിലേക്ക് എത്തിയതാണ് എന്റെ രണ്ടാമത്തെ പിതാവ്. അദ്ദേഹത്തിന് ഇംഗ്ളീഷ് ശരിക്കും എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. അവർ രണ്ടുപേരും എന്നെ വളർത്തി.

ഒരു കാര്യം എന്റ മാതാവ് എന്നോട് ആവർത്തിച്ച് പറയുമായിരുന്നു-ജീവിതത്തിലെ ഏത് തിരിച്ചടിയിലും എഴുനേറ്റ് നിന്ന് വീണ്ടും ശ്രമിക്കണം. അപ്പോൾ മുന്നോട്ട് പോകാനുള്ള വഴി നിങ്ങൾക്ക് തന്നെ കണ്ടെത്താനാകും. അത്ഭുതകരമായ ഫലമുള്ള ഈ ഉപദേശമാണ് ടീനേജറായിരുന്ന ബെസോസിനെ മുന്നോട്ട് പോകാനും വലിയ സ്വപനങ്ങൾ കാണാനും പ്രേരിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ കമ്പനിയായ ആമസോണിന്റെ ഉടമയാക്കിയതും

Leave a Reply

Back to top button