ചെന്നൈയ്ക്കും പോർട്ട് ബ്ലയറിനുമിടയിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ യാഥാർത്ഥ്യമായി.2,300 കിലോമീറ്റർ ദൈർഘ്യമുളള സബ്മറൈൻ കേബിൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
1,224 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിട്ടുളളത്. ലോക ടൂറിസം ഭൂപടത്തിൽ ആൻഡമാൻ നിക്കോബാറിനെ ഇത് അടയാളപ്പെടുത്തും: പ്രധാനമന്ത്രി.
പദ്ധതിയിലൂടെ ആൻഡമാൻ നിക്കോബാറിൽ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയാകും.ചെന്നൈക്കും പോർട്ട് ബ്ലയറിനുമിടയിൽ മികച്ച ബാൻഡ് വിഡ്ത്ത് സർവ്വീസ് ലഭ്യമാകും.
4G മൊബൈൽ സേവനദാതാക്കൾക്കും ദ്വീപിൽ ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാനാകും.
2018 ഡിസംബർ 30ന് പോർട്ട്ബ്ലയറിൽ ആരംഭിച്ച പദ്ധതിയാണ് ഇതോടെ പൂർത്തിയായത്.
ഗ്രേറ്റ് നിക്കോബാറിൽ ഒരു ട്രാൻസ്ഷിപ്പ്മെന്റ് പോർട്ടിന്റെ നിർമ്മാണവും പ്രാരംഭഘട്ടത്തിലാണ്.
വലിയ കപ്പലുകൾക്ക് നങ്കൂരമിടാനാകുന്ന പദ്ധതിയുടെ നിർമാണ ചെലവ് 10,000 കോടിയാണ്.