സൗദി അറേബ്യയിൽ മനുഷ്യരിൽ കോവിഡ് വാക്സിൻ ട്രയലിന് അനുമതി . ചൈനീസ് കമ്പനിയായ CanSinoയുടെ മൂന്നാംഘട്ട വാക്സിൻ പരീക്ഷണമാണ് ഇത്.
5000 പേരിലാണ് CanSino ബയോളജിക്സിന്റെ Ad5-nCOV വാക്സിൻ പരീക്ഷണം. റിയാദ്, ദമാം, മെക്ക എന്നിവിടങ്ങളിലായാണ് വാക്സിൻ പരീക്ഷണമെന്ന് സൗദി സ്റ്റേറ്റ് ന്യൂസ് ഏജൻസി.
റഷ്യ, ബ്രസീൽ, ചിലി തുടങ്ങിയ രാജ്യങ്ങളിലും CanSino വാക്സിൻ പരീക്ഷണം നടത്തിയേക്കും. ജലദോഷകാരണമായ നിർദോഷ വൈറസിനെ ഉപയോഗിച്ചായിരുന്നു വാക്സിൻ നിർമാണം.
ചൈനീസ് മിലിട്ടറി റിസർച്ചിന്റെ പങ്കാളിത്തത്തോടെയുള്ള വാക്സിനാണ് സൗദി പരീക്ഷിക്കുന്നത് .വാക്സിൻ സുരക്ഷിതവും രോഗപ്രതിരോധശക്തി നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.