Add Me to Search -വെർച്വൽ വിസിറ്റിങ് കാർഡ് അവതരിപ്പിച്ച് Google.People cards എന്ന വെർച്വൽ വിസിറ്റിങ് കാർഡിൽ പേഴ്സണൽ ഇൻഫർമേഷൻ നൽകാം.
ഗൂഗിൾ അക്കൗണ്ടും ഫോൺ നമ്പറും ഉപയോഗിച്ച് People card തയ്യാറാക്കാം.പരസ്യമാക്കാൻ താല്പര്യമുളള വ്യക്തിവിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്.
Google അക്കൗണ്ടിൽ പേര് സേർച്ച് ചെയ്താൽ കാർഡ് ലഭ്യമാകും.പ്രൊഫഷണലുകൾ,സംരംഭകർ, ആർട്ടിസ്റ്റികൾ തുടങ്ങി ആർക്കും ഇത് ഉപയോഗിക്കാം.
ഇമേജ്, പേർസണൽ ഇൻഫർമേഷൻ, സോഷ്യൽമീഡിയ ലിങ്ക് എന്നിവ രേഖപ്പെടുത്താം.ഫോൺ നമ്പറും e-mailഉം പരസ്യപ്പെടുത്താതെയും കാർഡിൽ സൂക്ഷിക്കാം.
വ്യാജ പ്രൊഫൈലുകൾ ഒഴിവാക്കാൻ People cards സഹായകമാകും.വ്യാജവിവരങ്ങൾ റിപ്പോർട്ട് ചെയ്യാനുളള feedback button ലഭ്യമാണ്.
ആവശ്യമില്ലെങ്കിൽ ഏത് സമയവും പീപ്പിൾ കാർഡ് ഒഴിവാക്കാം.People cards ഗൂഗിളിന് വ്യക്തിവിവരങ്ങൾ ഡിജിറ്റൽ മാതൃകയിൽ നൽകും.
ഫെബ്രുവരി മുതൽ ഗൂഗിൾ People cards പരീക്ഷിച്ചു വരികയായിരുന്നു.ട്വിറ്ററും ഇൻസ്റ്റാഗ്രാമും പിന്തുടരുന്ന Blue Tick ന് സമാനമാണ് പീപ്പിൾ കാർഡ്.