Pre-fitted battery ഇല്ലാത്ത ഇലക്ട്രിക്ക് വാഹനങ്ങളും ഇനി വാങ്ങാം. കേന്ദ്രഗതാഗത മന്ത്രാലയമാണ് വിൽപ്പനയും രജിസ്ട്രേഷനും അനുവദിച്ചത്.
ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകാനാണിത്. ഇലക്ട്രിക് വാഹനങ്ങളുടെ 30-40 ശതമാനമാണ് ബാറ്ററി വില.
ഇലക്ട്രിക് വാഹനങ്ങളുടെ വിലയിൽ ഗണ്യമായ കുറവ് ഇതിലൂടെ ലഭിക്കും. ഇലക്ട്രിക് ഇരുചക്ര-മുച്ചക്ര വാഹനവിപണിക്ക് ഇത് ഉണർവ്വേകും.
ബാറ്ററി പ്രത്യേകം വാങ്ങുകയോ എക്സ്ചേഞ്ച് ബാറ്ററിയോ ഉപയോഗിക്കാനാകും . ടെസ്റ്റ് ചെയ്യുന്ന ഏജൻസിയുടെ സാക്ഷ്യപത്രം ഇതിന് മതിയാവും.
അന്തരീക്ഷമലീനീകരണം കുറയ്ക്കാൻ ഇലക്ട്രിക് വാഹന ഉപയോഗം സഹായകമാകും. എണ്ണ ഇറക്കുമതിയിൽ കുറവ് വരുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു