ഇന്ത്യയിലെ 5G നെറ്റ്വർക്കിന് ചൈനീസ് കമ്പനികൾ വേണ്ടെന്ന് കേന്ദ്ര തീരുമാനം. 5G നെറ്റ് വർക്ക് ട്രയലിൽ നിന്നും Huawei, ZTE കമ്പനികൾ പുറത്തേയ്ക്ക്.
ഇന്ത്യാ-ചൈന ബന്ധം മോശമായത് ആണ് Huawei ക്കും ZTE ക്കും തിരിച്ചടിയായത്. ഈ വർഷമാദ്യം നടന്ന 5G ട്രയലുകളിൽ Huawei പങ്കെടുത്തിരുന്നു.
Airtel,Reliance Jio,Vodafone Idea എന്നിവയുമായി കേന്ദ്രം ചർച്ച തുടരും. 5G ഇൻഫ്രാസ്ട്രെക്ച്ചറിന് ടെലിക്കോം കമ്പനികൾ 4 ബില്യൻ ഡോളർ ചിലവിടേണ്ടതുണ്ട്.
ദേശീയ സുരക്ഷ മാനിച്ച് നിക്ഷേപ നയങ്ങളിൽ ഇന്ത്യ മാറ്റം വരുത്തിയിട്ടുണ്ട്. Huawei ,ZTE കമ്പനികൾക്ക് സുരക്ഷാഭീഷണിയുണ്ടെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്.
യുകെയിലും ചൈനീസ് കമ്പനികൾ ബഹിഷ്കരണ ഭീഷണിയിലാണ്. 5G network ആവിഷ്കരിക്കാൻ റിലയൻസ് മുന്നോട്ട് പോകുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി.