ഹോങ്കോങ്ങിനെ തൊട്ടു, Notepad++ നിരോധിച്ച് ചൈന. Free Uyghur, Stand with Hong Kong എന്നീ രണ്ട് എഡിഷനുകളാണ് ചൈനയെ പ്രകോപിപ്പിച്ചത്.
ഫ്രാൻസുകാരൻ Don Ho 2003ലാണ് Notepad++ എന്ന free software develop ചെയ്തത് .
90 ഭാഷകൾ ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട് . മനുഷ്യാവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്ന നിലപാടുകളാണ് ഡോൺ ഹോയുടേത്.
xinjiangലേയും ഹോങ്കോങ്ങിലേയും ചൈനയുടെ അതിക്രമത്തെ Don Ho വിമർശിച്ചിരുന്നു.
Microsoft Windows അടിസ്ഥാനമാക്കിയ Notepad++ ഒരു ടെക്സ്റ്റ്, source code editor ആണ്.
Notepad++ന്റെ ഡൗൺലോഡ് പേജാണ് നിലവിൽ ബാൻ ചെയ്തത്. Notepad++ന്റെ home page ഓപ്പൺ ചെയ്യുന്നതിന് പ്രശ്നമില്ല.
2014ൽ tiananmen demonstrationനുമായി ബന്ധപ്പെട്ടും ഡോൺ ഹോ എഡിഷൻ ചെയ്തിരുന്നു.