Vande Bharat train നിർമ്മാണത്തിനുള്ള tender റെയിൽവെ റദ്ദാക്കി. Aatma Nirbhar Bharatന്റെ ഭാഗമായി Make in Indiaക്ക് പുതിയ ടെണ്ടറിൽ പ്രാമുഖ്യം.
44 semi-high speed ട്രെയിനുകൾക്കുളള പുതിയ ടെണ്ടർ ഉടൻ പുറത്തിറക്കും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി ആണ് ടെണ്ടർ ക്ഷണിച്ചിരുന്നത്.
50 ശതമാനത്തിന് മുകളിൽ പ്രാദേശിക പങ്കാളിത്തമാണ് പരിഗണിക്കുക. ആദ്യ ടെണ്ടറിൽ മുന്നിലെത്തിയ CRRC Pioneer Electric ന് ചൈനീസ് ബന്ധമുണ്ട്.
അഞ്ച് തദ്ദേശീയ കമ്പനികൾ കൂടി ടെണ്ടറിൽ പങ്കെടുത്തിരുന്നു. പുതിയ ടെണ്ടർ പ്രകാരം ICF ന് പുറമെ Kapurthalaയിലും Raebareliയിലും കോച്ച് നിർമാണം നടത്തും.
16 കോച്ചുകൾ ഉളളതാണ് വന്ദേ ഭാരത് ട്രെയിനുകൾ. New Delhi-Varanasi routeലാണ് ആദ്യ Vande Bharat train ഓടിത്തുടങ്ങിയത്.