നിരക്കു വർധന അനിവാര്യമാണെന്ന് Airtel. കുറഞ്ഞ നിരക്കിൽ ഡാറ്റ നൽകുന്നത് നഷ്ടമെന്ന് ചെയർപേഴ്സൺ സുനിൽ മിത്തൽ.
100രൂപക്ക് 1GB ഡാറ്റ എന്ന നിരക്കാണ് വേണ്ടതെന്ന് സുനിൽ മിത്തൽ . 16 GB ഡാറ്റ 160 രൂപയ്ക്ക് നൽകുന്നത് നഷ്ടമാണെന്നും മിത്തൽ.
199 രൂപയുടെ 24ദിവസ പാക്കേജിൽ 1GB ഡെയ്ലി ഡാറ്റ ആണ് നൽകുന്നത്. ഭാവിയിൽ 24 ദിവസത്തേക്ക് 2.4GB ഡാറ്റ എന്ന നിലയിലേക്ക് ചുരുങ്ങിയേക്കും.
average revenue per user മാസം 300 രൂപയെങ്കിലും ആവണം. നിലവിൽ 157 രൂപയാണ് average revenue per user എയർടെല്ലിനുളളത്.
ആറ് മാസത്തിനുളളിൽ ഇത് 250 രൂപയിലെത്തിക്കുകയാണ് ലക്ഷ്യം. എയർടെലിന്റെ ഏറ്റവും കുറഞ്ഞ പ്ലാൻ 45 രൂപയിലാണ് തുടങ്ങുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് എയർടെൽ നിരക്കുകൾ പുതുക്കിയത്.