Covid:സെപ്റ്റംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിൽ രക്ഷിതാക്കൾക്ക് എതിർപ്പ്.
രാജ്യവ്യാപകമായി നടത്തിയ ഒരു സർവേയിലാണ് 62% പാരന്റ്സും വിമുഖത അറിയിച്ചത്.
261 ജില്ലകളിലെ 25,000 പേരാണ് സർവേയിൽ പങ്കെടുത്തത്. തീയേറ്ററുകൾ തുറന്നാലും പോകില്ലെന്ന് അറിയിച്ചത് 77ശതമാനം ആണ്.
51ശതമാനം ആളുകൾ metroയിലോ local trainയിലോ സഞ്ചരിക്കാൻ തയ്യാറല്ല. 13ശതമാനം പേർക്ക് കൃത്യമായ മറുപടിയില്ല.
നാലാംഘട്ട അൺലോക്ക് പ്രക്രിയ സെപ്റ്റംബർ ഒന്നിനാണ് തുടങ്ങുന്നത്. നാലാംഘട്ട അൺലോക്കിൽ സ്കൂളുകളും തീയേറ്ററുകളും തുറന്നേക്കാം.
ദില്ലിയടക്കമുളള സംസ്ഥാനങ്ങൾ നാലാംഘട്ട അൺലോക്കിന് അനുകൂലമാണ്. സ്കൂളുകൾ തുറക്കുന്നതിൽ അനുകൂല നിലപാടല്ല കേരളത്തിനുളളത്.
ജിമ്മുകളും ഹോട്ടലുകളും റസ്റ്റോറന്റുകളും മൂന്നാംഘട്ടത്തിൽ തുറന്നിരുന്നു.