പ്രതിസന്ധിക്കിടയിലും വളർന്ന് ശതകോടീശ്വരന്മാർ, Jeff Bezosന് 200 ബില്യൺ ഡോളർ ആസ്തി. വിപണിയിൽ ആമസോൺ നേട്ടമെടുത്തതോടെയാണ് ഫൗണ്ടർ Jeff Bezosന്റെ ആസ്തി കൂടിയത്.
Tesla സ്ഥാപകൻ Elon Musk centibillionaire നേട്ടം സ്വന്തമാക്കി. Tesla ഓഹരികളുടെ കരുത്തിൽ 101 ബില്യൺ ഡോളർ നേട്ടത്തിലേക്ക് Elon Musk എത്തി.
ആസ്തിയിൽ ലോകത്ത് രണ്ടാമത് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സാണ്. Facebook സ്ഥാപകൻ Mark Zuckerberg ആണ് പ്രായം കുറഞ്ഞ centibillionaire.
Jeff Bezosന്റെ മുൻ ഭാര്യ MacKenzie Scott ആണ് ധനികവനിതകളിൽ മുന്നിൽ. Bloomberg Billionaires Index പുറത്ത് വിട്ട പട്ടികയിലുളളത് 500 ധനികർ.
500 ധനികരുടെയും കൂടി സമ്പാദ്യം 809 ബില്യൺ ഡോളറാണ്. ജനുവരി മുതൽ 14% ആണ് ഈ ധനികരുടെ സമ്പാദ്യത്തിലെ വർദ്ധന.
ലോകധനികരുടെ പട്ടികയിലെ ആദ്യ ഏഷ്യക്കാരനായി മുകേഷ് അംബാനി. ഈ വർഷം 22.5 ബില്യൺ ഡോളർ മുകേഷ് അംബാനി നേടിയിരുന്നു.