TikTok സിഇഒ Kevin Mayer രാജി വച്ചു . യുഎസിൽ TikTok നിരോധന ഭീഷണി നേരിടുമ്പോഴാണ് രാജി.
Vanessa Pappas ഇടക്കാല CEO ആകും, ഇപ്പോൾ General Manager ആണ് Pappas.
2020 മേയിലായിരുന്നു Kevin Mayer ടിക് ടോക് CEO ആയി സ്ഥാനമേറ്റത്. ട്രംപ് ഭരണകൂടത്തിന്റെ സമ്മർദ്ദത്തിലാണ് രാജിയെന്നും റിപ്പോർട്ട്.
ട്രംപ് ഭരണകൂടത്തിന്റെ executive order നേരിടാൻ TikTok തീരുമാനിച്ചിരുന്നു. ByteDanceന് 90 ദിവസത്തെ സാവകാശം ട്രംപ് ഭരണകൂടം നൽകിയിരുന്നു.
TikTokന്റെ U.S. operations അമേരിക്കൻ കമ്പനിക്ക് കൈമാറ്റം ചെയ്യണമെന്നായിരുന്നു ആവശ്യം.
നിരോധനം ഒഴിവാക്കാൻ US federal courtനെ സമീപിക്കാനായിരുന്നു TikTok തീരുമാനം.
Microsoft, Oracle എന്നിവ TikTokന്റെ U.S. operations ഏറ്റെടുക്കാൻ ശ്രമം നടത്തിയിരുന്നു.
സെക്യൂരിറ്റി ഭീഷണിയെ തുടർന്ന് ടിക് ടോക് പല രാജ്യങ്ങളിലും നിരോധന ഭീഷണിയിലാണ്.