ഗൗതം അദാനി എന്ന പേര് വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് കാലമേറെയായി. കേരളത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ടായിരുന്നു. ഇപ്പോൾ പോർട്ടല്ല എയർപോർട്ടാണ് വിഷയം.
1988ൽ 32-മത്തെ വയസ്സിൽ അഹമ്മദാബാദ് ആസ്ഥാനമാക്കി തുടങ്ങിയ തന്റെ സംരംഭങ്ങളിലൂടെ, അദാനി ഫോർബ്സിന്റെ സമ്പന്ന പട്ടികയിൽ മുകേഷ് അംബാനിക്ക് തൊട്ടു താഴെ എത്തി. commodity trading business ലൂടെ Adani Enterprises Limited ന് തുടക്കമിട്ടുവെങ്കിലും ഇന്ന് അവർ കൈവെയ്ക്കാത്ത മേഖലകളില്ല. energy, resources, logistics, agribusiness, real estate, financial services, defence, aerospace പട്ടിക നീളുകയാണ്. സിംഗപ്പൂരിലെ വിൽമർ ഇന്റർനാഷണലുമായി ചേർന്ന് ഫോർച്യൂൺ എന്ന ഭക്ഷ്യഎണ്ണയും വിപണിയിലെത്തിക്കുന്നു.
660 megawatt ഉത്പാദനശേഷിയുളള മഹാരാഷ്ട്രയിലെ Tiroda Thermal Power Station അദാനിയെ രാജ്യത്തെ വൻകിട ഊർജ്ജോത്പാദകനുമാക്കി. ലോകത്തെ ഏറ്റവും വലിയ സൗരോർജ്ജ പദ്ധതിക്കുളള കരാറും അടുത്തിടെ അദാനി ഗ്രീൻ എനർജി സ്വന്തമാക്കി. 8 gigawatt സോളാർ പ്ലാന്റ് നിർമാണ പദ്ധതി അഞ്ച് വർഷം കൊണ്ടാണ് പൂർത്തീകരിക്കേണ്ടത്. ഇന്ത്യയിലും ഇന്തോനേഷ്യയിലും ഓസ്ട്രേലിയയിലും ഖനിവ്യവസായം. ബംഗ്ലാദേശ്, ചൈന, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലേക്ക് കൽക്കരി ഇറക്കുമതി.
ഇനിയുമുണ്ട് സംരംഭങ്ങളുടെ നീണ്ട പട്ടിക, കെട്ടി ഉയർത്തിയ വ്യവസായ സാമ്രാജ്യങ്ങൾ.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പോർട്ട് ഡെവലപ്പറും ഓപ്പറേറ്ററുമാണ് അദാനി. ഗുജറാത്തിലെ മുന്ദ്ര പോർട്ട് അടക്കം പത്ത് പോർട്ടുകളുടെ ചുമതല അദാനി ഗ്രൂപ്പിനാണ്. വ്യോമയാന മേഖലയിൽ അദാനി ഗ്രൂപ്പിനെ വെല്ലാൻ മറ്റാരുമില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ആറ് വിമാനത്താവളങ്ങളാണ് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നേടിയത്.
രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മുംബൈ എയർപോർട്ടിന്റെ 74 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതോടെ അദാനി ഗ്രൂപ്പ് വ്യോമയാന മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഓപ്പറേറ്ററായും മാറി. ഇന്ത്യയിലെ എയർപോർട്ട് റീടെയ്ൽ മാർക്കറ്റ് 2030ഓടെ 9.3 ബില്യൺ ഡോളർ വളർച്ച നേടുമെന്നാണ് വിദഗ്ധ റിപ്പോർട്ടുകൾ. എയർപോർട്ട് ഓപ്പറേറ്റർമാരുടെ റിയൽ എസ്റ്റേറ്റ് സാധ്യതകൾ 1.6 ബില്യൺ ഡോളറായും കണക്കാക്കുന്നു.
ഇനി തിരുവനന്തപുരം എയർപോർട്ടിന്റെ ഏറ്റെടുക്കലിലേക്ക് വന്നാൽ, Public Private Partnership മോഡലിൽ വിമാനത്താവളത്തിന്റെ operation, management, development എന്നിവയാണ് 50 വർഷത്തെ ലീസിന്റെ ലക്ഷ്യം. highest revenue-per-passenger, എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ഷെയർ ചെയ്യാമെന്ന് ലീസ് വ്യവസ്ഥ ചെയ്യുന്നു.
airport ന്റെയും ഭൂമിയുടെയും ഉടമസ്ഥാവകാശം,എയർട്രാഫിക് കൺട്രോളിന്റെ ഉത്തരവാദിത്തങ്ങൾ,സെക്യുരിറ്റി, കസ്ററംസ്, ഇമിഗ്രേഷൻ ഇവയെല്ലാം വിവിധ ഗവൺമെന്റ് ഏജൻസികളിൽ നിക്ഷിപ്തമാണ്. ചുരുക്കത്തിൽ ഇതൊരു operational contract ആണ്. എയർപോർട്ടുമായി ബന്ധപ്പെട്ട പ്രധാന വരുമാന മേഖലകൾ aeronautical revenues അതായത് land fees, user development fees, cargo and ground handling, parking and housing fees, aircraft fuelling എന്നിവയും non-aeronautical revenues ആയ duty-free shops, retail licences, food and beverage, advertising, space rentals, car parking, airportന്റെ അനുബന്ധ ഭൂമി വികസനം എന്നിവയുമാണ്. non-aeronautical revenue മേഖലകളിൽ നിന്ന് കൂടുതൽ വരുമാനം കണ്ടെത്തുക എന്നതാണ് അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ നയം.
എയർപോർട്ട് ഓപ്പറേഷനിൽ പരിചയസമ്പത്തുള്ള അദാനി ഗ്രൂപ് ഏറ്റെടുക്കുമ്പോൾ, എയർപോർട്ടിന്റെ മുഖച്ഛായ തന്നെ മാറാം. അന്താരാഷ്ട്ര നിലവാരത്തിലുളള നടത്തിപ്പും പരിപാലനവും യാത്രക്കാരെ ആകർഷിക്കും. കൂടുതൽ എയർലൈനുകളെ കൊണ്ടു വരാനാകും.വിദേശ യാത്രക്കാരുടെ മുന്നിൽ നല്ല ഒരു പ്രതിച്ഛായ സൃഷ്ടിക്കാനാകും. യാത്രക്കാർക്ക് ലോക നിലവാരത്തിലുളള സൗകര്യങ്ങൾ ലഭ്യമാകും. എയർപോർട്ട് ടെർമിനലുകൾ വൃത്തിയായിരിക്കുക, ബാഗേജ് ഹാൻഡ്ലിംഗ് സുഗമമാക്കുക ഇതൊക്കെ യാത്രക്കാർ പ്രതീക്ഷിക്കുന്നു. അദാനി ഏറ്റെടുത്ത അഹമ്മദാബാദ് എയർപോർട്ടാണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനും ലേബർ പ്രൊഡക്ടിവിറ്റി കൂട്ടുന്നതിനുളള ശ്രമം നടത്തും. കോവിഡ് മൂലം വ്യോമയാന മേഖല പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഏറ്റെടുക്കൽ നടപടികൾക്ക് അദാനി ഗ്രൂപ്പ് സാവകാശം ആവശ്യപ്പെട്ടിരുന്നു. നവംബറോടെയാണ് ഏറ്റെടുക്കൽ അന്തിമമായി പൂർത്തിയാകുക.
—