Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Adani തിരുവനന്തപുരം എയർപോർട്ട് ഏറ്റെടുക്കുമ്പോൾ മാറുമോ മുഖച്ഛായ
Trending

Adani തിരുവനന്തപുരം എയർപോർട്ട് ഏറ്റെടുക്കുമ്പോൾ മാറുമോ മുഖച്ഛായ

News DeskBy News Desk30 August 2020Updated:5 July 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഗൗതം അദാനി എന്ന പേര് വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് കാലമേറെയായി. കേരളത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ടായിരുന്നു. ഇപ്പോൾ പോർട്ടല്ല എയർപോർട്ടാണ് വിഷയം.

1988ൽ 32-മത്തെ വയസ്സിൽ അഹമ്മദാബാദ് ആസ്ഥാനമാക്കി തു‌ടങ്ങിയ തന്റെ സംരംഭങ്ങളിലൂടെ, അദാനി ഫോർബ്സിന്റെ സമ്പന്ന പട്ടികയിൽ മുകേഷ് അംബാനിക്ക് തൊട്ടു താഴെ എത്തി.  commodity trading business ലൂടെ Adani Enterprises Limited ന് തുടക്കമിട്ടുവെങ്കിലും ഇന്ന് അവർ കൈവെയ്ക്കാത്ത മേഖലകളില്ല. energy, resources, logistics, agribusiness, real estate, financial services, defence, aerospace പട്ടിക നീളുകയാണ്. സിംഗപ്പൂരിലെ വിൽമർ ഇന്റർനാഷണലുമായി ചേർന്ന് ഫോർച്യൂൺ എന്ന ഭക്ഷ്യഎണ്ണയും വിപണിയിലെത്തിക്കുന്നു.

660 megawatt ഉത്പാദനശേഷിയുളള മഹാരാഷ്ട്രയിലെ Tiroda Thermal Power Station അദാനിയെ രാജ്യത്തെ വൻകിട ഊർജ്ജോത്പാദകനുമാക്കി. ലോകത്തെ ഏറ്റവും വലിയ സൗരോർജ്ജ പദ്ധതിക്കുളള കരാറും അടുത്തിടെ അദാനി ഗ്രീൻ എനർജി സ്വന്തമാക്കി. 8 gigawatt സോളാർ പ്ലാന്റ് നിർമാണ പദ്ധതി അഞ്ച് വർഷം കൊണ്ടാണ് പൂർത്തീകരിക്കേണ്ടത്. ഇന്ത്യയിലും ഇന്തോനേഷ്യയിലും ഓസ്ട്രേലിയയിലും ഖനിവ്യവസായം. ബംഗ്ലാദേശ്, ചൈന, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലേക്ക് കൽക്കരി ഇറക്കുമതി.

ഇനിയുമുണ്ട് സംരംഭങ്ങളുടെ നീണ്ട പട്ടിക, കെട്ടി ഉയർത്തിയ വ്യവസായ സാമ്രാജ്യങ്ങൾ.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പോർട്ട് ഡെവലപ്പറും ഓപ്പറേറ്ററുമാണ് അദാനി. ഗുജറാത്തിലെ മുന്ദ്ര പോർട്ട് അടക്കം പത്ത് പോർട്ടുകളുടെ ചുമതല അദാനി ഗ്രൂപ്പിനാണ്. വ്യോമയാന മേഖലയിൽ അദാനി ഗ്രൂപ്പിനെ വെല്ലാൻ മറ്റാരുമില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ആറ്  വിമാനത്താവളങ്ങളാണ് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നേടിയത്.

രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മുംബൈ എയർപോർട്ടിന്റെ 74 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതോടെ അദാനി ഗ്രൂപ്പ് വ്യോമയാന മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഓപ്പറേറ്ററായും മാറി.  ഇന്ത്യയിലെ എയർപോർട്ട് റീടെയ്ൽ മാർക്കറ്റ് 2030ഓടെ 9.3 ബില്യൺ ഡോളർ വളർച്ച നേടുമെന്നാണ് വിദഗ്ധ റിപ്പോർട്ടുകൾ. എയർപോർട്ട് ഓപ്പറേറ്റർമാരുടെ റിയൽ എസ്റ്റേറ്റ് സാധ്യതകൾ 1.6 ബില്യൺ ഡോളറായും കണക്കാക്കുന്നു.

ഇനി തിരുവനന്തപുരം എയർപോർട്ടിന്റെ ഏറ്റെടുക്കലിലേക്ക് വന്നാൽ, Public Private Partnership  മോഡലിൽ വിമാനത്താവളത്തിന്റെ operation, management, development എന്നിവയാണ് 50 വർഷത്തെ ലീസിന്റെ ലക്ഷ്യം. highest revenue-per-passenger, എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ഷെയർ ചെയ്യാമെന്ന് ലീസ് വ്യവസ്ഥ ചെയ്യുന്നു.

airport ന്റെയും ഭൂമിയുടെയും ഉടമസ്ഥാവകാശം,എയർട്രാഫിക് കൺട്രോളിന്റെ ഉത്തരവാദിത്തങ്ങൾ,സെക്യുരിറ്റി, കസ്ററംസ്, ഇമിഗ്രേഷൻ ഇവയെല്ലാം വിവിധ ഗവൺമെന്റ് ഏജൻസികളിൽ നിക്ഷിപ്തമാണ്. ചുരുക്കത്തിൽ ഇതൊരു operational contract  ആണ്.  എയർപോർട്ടുമായി ബന്ധപ്പെട്ട പ്രധാന വരുമാന മേഖലകൾ aeronautical revenues അതായത് land fees, user development fees, cargo and ground handling, parking and housing fees, aircraft fuelling എന്നിവയും non-aeronautical revenues  ആയ duty-free shops, retail licences, food and beverage, advertising, space rentals, car parking, airportന്റെ അനുബന്ധ ഭൂമി വികസനം എന്നിവയുമാണ്. non-aeronautical revenue മേഖലകളിൽ നിന്ന് കൂടുതൽ വരുമാനം കണ്ടെത്തുക എന്നതാണ് അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ നയം.

എയർപോർട്ട് ഓപ്പറേഷനിൽ പരിചയസമ്പത്തുള്ള അദാനി ഗ്രൂപ് ഏറ്റെടുക്കുമ്പോൾ, എയർപോർട്ടിന്റെ മുഖച്ഛായ തന്നെ മാറാം. അന്താരാഷ്ട്ര നിലവാരത്തിലുളള നടത്തിപ്പും പരിപാലനവും യാത്രക്കാരെ ആകർഷിക്കും. കൂടുതൽ എയർലൈനുകളെ കൊണ്ടു വരാനാകും.വിദേശ യാത്രക്കാരുടെ മുന്നിൽ നല്ല ഒരു പ്രതിച്ഛായ സൃഷ്ടിക്കാനാകും. യാത്രക്കാർക്ക് ലോക നിലവാരത്തിലുളള സൗകര്യങ്ങൾ ലഭ്യമാകും. എയർപോർട്ട് ടെർമിനലുകൾ വൃത്തിയായിരിക്കുക, ബാഗേജ് ഹാൻഡ്ലിംഗ് സുഗമമാക്കുക ഇതൊക്കെ യാത്രക്കാർ പ്രതീക്ഷിക്കുന്നു. അദാനി ഏറ്റെടുത്ത അഹമ്മദാബാദ് എയർപോർട്ടാണ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.

 

അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനും ലേബർ പ്രൊഡക്ടിവിറ്റി കൂട്ടുന്നതിനുളള ശ്രമം നടത്തും. കോവിഡ് മൂലം വ്യോമയാന മേഖല പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഏറ്റെടുക്കൽ നടപടികൾക്ക് അദാനി ഗ്രൂപ്പ് സാവകാശം ആവശ്യപ്പെട്ടിരുന്നു. നവംബറോടെയാണ് ഏറ്റെ‌ടുക്കൽ അന്തിമമായി പൂർത്തിയാകുക.

 

 

—

adani Adani Enterprises Limited airports commodity trading business MOST VIEWED Tiroda Thermal Power Station trivandrum airport
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഐസ്‌ക്രീം വിപണിയിലേക്ക് വൻതാര

12 May 2026

സുന്ദർ പിച്ചൈയുടെ പ്രഭാത ശീലങ്ങൾ

3 May 2026

എന്താണ് വേപ്പിംഗ്? ആരോഗ്യത്തിന് എത്രത്തോളം ദോഷം?

30 April 2026

എസ്കോബാറിന്റെ ‘കൊക്കെയ്ൻ ഹിപ്പോകൾ’

30 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil