ആർക്കിടെക്ട് മികവുമായി ജപ്പാനിലെ see-through ടൊയ്ലെറ്റ് |Japan| Tecchnology |Channeliam

ജപ്പാനിലെ see-through ടോയ്ലെറ്റ് ഉപയോഗിക്കാൻ നിങ്ങൾ തയ്യാറാകുമോ? നല്ല ചോദ്യം അല്ലേ, കാലം മാറുകയാണ്. ടെക്നോളജിയും ദിനം പ്രതി മാറുന്നു. കൗതുകകരമായ കണ്ടുപിടിത്തങ്ങൾക്ക് പേരുകേട്ട ജപ്പാനിൽ നിന്നാണ് പുതിയ സീ ത്രൂ ടൊയിലറ്റുകളുടെ വരവ്

ഇത്തരമൊരു see-through ടോയ്ലെറ്റ് ഉപയോഗിക്കാൻ നിങ്ങൾ തയ്യാറാകുമോ? നല്ല ചോദ്യം അല്ലേ, കാലം മാറുകയാണ്. ടെക്നോളജിയും ദിനം പ്രതി മാറുന്നു. കൗതുകകരമായ കണ്ടുപിടിത്തങ്ങൾക്ക് പേരുകേട്ട ജപ്പാനിൽ നിന്നാണ് പുതിയ സീ ത്രൂ ടൊയിലറ്റുകളുടെ വരവ്

Tokyo Toilet Project ന്റെ ഭാഗമായി ജാപ്പനീസ് തലസ്ഥാനമായ ടോക്കിയോയിലെ Yoyogi Fukamachi Mini Park ലും Haru-no-Ogawa community parkലുമാണ് ഈ സുതാര്യമായ ടോയ്ലെറ്റ് നിർമിച്ചിട്ടുളളത്. Nippon Foundation ആണ് സംരംഭത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. Public necessity meets performance art ഒറ്റ വാചകത്തിൽ പറഞ്ഞാൽ ഇതാണ് പുതിയ സുതാര്യ ടോയ്ലെറ്റ്.

ജപ്പാനിലെ ടൂറിസം വികസനം കൂടി ലക്ഷ്യമിട്ടാണ് ഇത്തരം സവിശേഷ നിർമിതികൾ. 40 മില്യൺ വിനോദസഞ്ചാരികളെയാണ് ജപ്പാൻ ഈ വർഷം പ്രതീക്ഷിച്ചിരുന്നത്. സമ്മർ ഒളിംപിക്സിനെത്തുന്നവരെ അമ്പരപ്പിക്കാൻ ആയിരുന്നു ഉദ്ദേശ്യമെങ്കിലും കോവിഡ് തിരിച്ചടിയായി.

പുറത്ത് നിന്നാൽ അകത്തെ കാഴ്ചകൾ ദൃശ്യമാണ്. എന്നാൽ അകത്ത് കയറി ഡോർ ലോക്ക് ചെയ്യുന്നതോടെ ഗ്ലാസിന്റെ ട്രാൻസ്പേരൻസി നഷ്ടമാകും. ഗ്ലാസുകളിലെ കളർ കോംബിനേഷൻസ് പുറം കാഴ്ചയെ കൂടുതൽ സുന്ദരമാക്കുന്നു. കാര്യമിങ്ങനെ ആണെങ്കിലും ആളുകൾ ഇത് ഉപയോഗിക്കാൻ മടിക്കുന്നു.

സെൻട്രൽ ഗ്ലാസ് ഡോർ ലോക്ക് ആകുന്നതോടെ ഗ്ളാസ് ട്രാൻസ്പേരന്റ് അല്ലാതാകുമെന്നും പ്രൈവസി ഉണ്ടാകുമെന്നും നിർമാതാക്കൾ ഉറപ്പ് പറയുന്നു. പക്ഷെ ആളുകളുടെ ആശങ്ക മാറുന്നില്ല. ഹൈജീനിക് ആയ അകവശം, മറ്റാരെങ്കിലും ഉളളിലുണ്ടോയെന്ന് അറിഞ്ഞിട്ട് കയറാനുള്ള അവസരം, ഇതാണ് ഒരു പബ്ലിക് ടോയ്ലെറ്റിൽ കയറുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത്. സുതാര്യമായ ടോയ്ലെറ്റിൽ അത്തരം ഒരു ആശങ്കക്ക് അടിസ്ഥാനമില്ലെന്നതാണ് നിർമാതാക്കളുടെ വാദം. ആശങ്കയുണ്ടെങ്കിലും ആളുകളിൽ കൗതുകം ജനിപ്പിക്കാൻ ഗ്ലാസ്റൂം ഡിസൈന് കഴിഞ്ഞു.

ഇതുപോലെയൊന്ന് ലോകത്തെവിടെയും കണ്ടിട്ടില്ലെന്നാണ് വാഷ്റൂം കണ്ടവരുടെയൊക്കെ അഭിപ്രായം. ലോകപ്രശസ്തരായ 16 ആർക്കിടെക്ടുകളുടെ നീണ്ടകാല പ്രയത്നമാണ് ഇത്തരമൊരു ഗ്ലാസ് ടോയ്ലെറ്റ്. അല്ലെങ്കിലും ജാപ്പനീസ് ടെക്നോളജിയെ വെല്ലാൻ ആരാണുളളത്

 

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version