ഗുജറാത്തിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലൂടെ ലോകശ്രദ്ധ നേടിയ വൻതാര, പ്രീമിയം ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെക്കുന്നു. അനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള വൻതാരയുടെ കീഴിൽ ‘വൻതാര ക്രീമറി’ (Vantara Creamery) എന്ന പേരിലാണ് പുതിയ ബ്രാൻഡ് പുറത്തിറക്കിയത്. മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിൽ നടന്ന ചടങ്ങിൽ 17 വ്യത്യസ്ത രുചികളിലുള്ള ഐസ്‌ക്രീമുകളാണ് അവതരിപ്പിച്ചത്. ഗുജറാത്തിലെ ഗിർ പശുക്കളുടെ പ്രീമിയം എ2 (A2) പാലാണ് ഈ ഐസ്‌ക്രീമുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

Vantara Creamery Launch

മലായ് കുൾഫി, ഗ്വാവ ചില്ലി, ഫിൽട്ടർ കോഫി, ലെമൺ സോർബെറ്റ് എന്നിങ്ങനെ ഇന്ത്യക്കാരുടെ ഗൃഹാതുരത്വം ഉണർത്തുന്ന രുചികളാണ് വൻതാര ക്രീമറിയുടെ പ്രത്യേകത. പ്രാദേശിക ചേരുവകളും നൂതനമായ അവതരണ രീതികളും ഒത്തുചേരുന്ന ഈ പുതിയ സംരംഭം പ്രീമിയം ലൈഫ്സ്റ്റൈൽ വിപണി ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. വന്യജീവി സംരക്ഷണത്തിൽ നിന്ന് റീട്ടെയിൽ മേഖലയിലേക്കുള്ള വൻതാരയുടെ ഈ ചുവടുവെയ്പ്പ് ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.

Anant Ambani’s Vantara launches ‘Vantara Creamery,’ a premium ice cream brand using Gir cow A2 milk. Explore 17 unique flavors launched at Jio World Drive.

Share.

Comments are closed.

Exit mobile version