യുഎഇയിലെ ‘ലക്കി ഡേ’ ലോട്ടറി നറുക്കെടുപ്പിൽ ഏകദേശം 15 കോടി രൂപ (6 ദശലക്ഷം ദിർഹം) ബമ്പർ സമ്മാനം നേടി നേപ്പാൾ സ്വദേശിയായ 26 കാരൻ തയാബ് ഖാൻ. അബുദാബിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന തയാബും സുഹൃത്തുക്കളായ മറ്റ് നാലുപേരും ചേർന്ന് 50 ദിർഹം വീതം മുടക്കി എടുത്ത ടിക്കറ്റിനാണ് മൊത്തം 30 ദശലക്ഷം ദിർഹത്തിന്റെ (78 കോടി രൂപ) ജാക്ക്‌പോട്ട് അടിച്ചത്.

സമ്മാനത്തുക അഞ്ചായി വീതിച്ചതോടെയാണ് തയാബിന് 15 കോടിയോളം രൂപ ലഭിച്ചതും നാല് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തന്റെ സെക്യൂരിറ്റി ജോലി ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചതും. ലോട്ടറി അടിച്ച പണം ഉപയോഗിച്ച് നേപ്പാളിലുള്ള തന്റെ കുടുംബത്തിന് നല്ലൊരു വീട് വെക്കുക, ദുബായിൽ ബിസിനസ്സ് നിക്ഷേപങ്ങൾ നടത്തുക എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. തന്റെ ഏറെക്കാലത്തെ ആഗ്രഹങ്ങളായ മഹീന്ദ്ര ഥാർ ജീപ്പും റോളക്സ് വാച്ചും സ്വന്തമാക്കാനും ഈ യുവാവ് ഇപ്പോൾ ഒരുങ്ങുകയാണ്.

Nepal native Tayab Khan, working as a security guard in Abu Dhabi, won a share of a ₹78 crore (30 million Dirham) jackpot in the UAE Lucky Day lottery.

Share.
Leave A Reply

Exit mobile version