Covid : ഫെസ്റ്റിവൽ സീസണിലും യാത്ര ഒഴിവാക്കിയത് 69% ആളുകൾ. കോവിഡ് മൂലം ഫെസ്റ്റിവൽ സീസണിലും യാത്ര ഒഴിവാക്കിയത് 69% ആളുകൾ.
19% ആളുകൾ മാത്രമാണ് ഉത്സവകാല യാത്രക്ക് താല്പര്യപ്പെടുന്നത്.
രാജ്യത്തെ 239 ജില്ലകളിൽ 25000 ആളുകൾക്കിടയിലാണ് സർവേ നടത്തിയത്.
38% യാത്രയ്ക്ക് കാർ ആണ് തെരഞ്ഞെടുക്കുന്നത്.
കോവിഡ് കാലത്ത് 23% പേർ വിമാനയാത്രക്ക് താല്പര്യപ്പെടുന്നു.
യാത്രകൾ മുൻകൂർ ബുക്ക് ചെയ്യാൻ 68% പേരും തയ്യാറല്ല.
രാജ്യത്ത് ഓഗസ്റ്റ്-നവംബർ വരെയാണ് ഉത്സവസീസണായി കണക്കാക്കുന്നത്.
ദുർഗാപൂജ, ദസറ, ദീപാവലി എന്നിവ ട്രാവൽ ബുക്കിങ് കൂടുന്ന കാലമാണ്.
community platform Local Circleന്റെ ദേശീയ സർവേയിലാണ് പ്രതികരണം.
കോവിഡ് ബാധിതർ രാജ്യത്ത് 4 മില്യൺ ആയ സാഹചര്യത്തിലാണ് സർവേ.
രാജ്യത്ത് നാലാംഘട്ട അൺലോക്ക് സെപ്റ്റംബർ ഒന്നിന് നിലവിൽ വന്നു.