Thailand ൽ സെക്സ് ടൂറിസം കൾച്ചറൽ ടൂറിസത്തിന് വഴിമാറുമോ?

കോവിഡ് കാലത്ത് ഏറ്റവും പ്രതിസന്ധിയിൽ പെട്ടത് വിനോദസഞ്ചാര മേഖലയാണ്. World Tourism Organizationന്റെ റിപ്പോർട്ട് പ്രകാരം 80 ശതമാനം വരെയാണ് ടൂറിസം മേഖലയിൽ ഇടിവ് സംഭവിച്ചത്. 1.2 trillion ഡോളറിന്റെ വരുമാന നഷ്ടമെന്ന് കണക്കുകൾ പറയുന്നു.. 1950കൾക്ക് ശേഷം ഇത്രയും കനത്ത ഒരു ആഘാതം ഈ മേഖലയിൽ ഇതാദ്യമാണ്. പൂർണമായ തിരിച്ചു വരവ് എന്ന് സാധ്യമാകുമെന്ന് പ്രവചനാതീതമായതിനാൽ നഷ്ടങ്ങളുടെ കണക്കെടുപ്പ് തുടർന്ന് കൊണ്ടേയിരിക്കുന്നു.

ലോകത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം നിലനിൽപിനായുളള പൊളിച്ചെഴുത്ത് നടത്തുകയാണ്. Global Destination Cities Index ൽ സ്ഥാനം പിടിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാമതാണ് തായ്ലൻഡ് . തായ്ലൻഡിന്റെ GDPയിൽ 11 ശതമാനവും സംഭാവന ചെയ്യുന്നത് ടൂറിസം മേഖലയാണ്. ലോക്ഡൗണും, ക്വാറന്റീനും വിമാനങ്ങൾ റദ്ദായതുമെല്ലാം വിനോദസഞ്ചാരത്തിന് തിരിച്ചടിയായി. Khao San Roadലെ വാരാന്ത്യങ്ങളിൽ നിറഞ്ഞു കവിയുന്ന റോഡുകളും ബീച്ചുകളും ടാറ്റൂ,ബിയർ പാർലറുകളുമൊക്കെ കോവിഡിന്റെ മാന്ദ്യത്തിലാണ്.

sandy beachഉം  മലനിരകളിലെ Buddhist ടെമ്പിളുമെല്ലാം ഉളള Bangkok സഞ്ചാരികൾക്ക് പറുദീസയാണ്. ഒന്നോ രണ്ടോ ദിവസം ചെലവഴിച്ച് കാണാൻ സഞ്ചാരികൾ ഇഷ്ടപ്പെടുന്ന ഇവിടം ഇപ്പോൾ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി. കോവിഡ് ഭീതിയിൽ തദ്ദേശവാസികൾ പോലും റസ്റ്റോറന്റുകളും പാർലറുകളുമൊക്കെ അവഗണിക്കുകയാണ്. വിദേശ വിനോദ സഞ്ചാരികളെ മാത്രം ആശ്രയിച്ച് നില നിന്നിരുന്ന പല ഹോട്ടലുകളും പാർലറുകളും അടച്ചു പൂട്ടി.  39.8 മില്യൺ വിദേശവിനോദ സഞ്ചാരികളാണ് കഴിഞ്ഞ വർഷം തായ്ലൻഡ് സന്ദർശിച്ചത്. 40 മില്യണിലധികം ആണ് ഈ വർഷം പ്രതീക്ഷിച്ചിരുന്നത്. ടൂറിസത്തിൽ most visited’ പട്ടികയിൽ ഒന്നാമതെത്തിയെങ്കിലും സുസ്ഥിരമായ ഒരു സാമ്പത്തിക പുരോഗതി രാജ്യത്തിന് അത് നൽകിയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തദ്ദേശീയമായ ടൂറിസം വികസനത്തിന് കൂടുതൽ പ്രാധാന്യം നൽകാനാണ് Thailand Tourism Authority യുടെ തീരുമാനം. തായ്ലൻഡിലെ മസാജ് പാർലറുകളും കടലോര പട്ടണങ്ങളും സെക്സ് ടൂറിസം മേഖലയെന്ന പ്രതിച്ഛായ തായ്ലൻഡിന് നൽകിയിരുന്നു.  ആ ഇമേജ് മാറ്റാത സസ്റ്റെയിനബിളായ ഒരു വിനോദസഞ്ചാരം സാധ്യമാകില്ലെന്ന തിരിച്ചറിവാണ് eco-tourism പോലെ പുതിയ മാറ്റങ്ങൾക്ക് പ്രേരണ നൽകുന്നത്. തായ്ലൻഡിലെ സെക്സ് ടൂറിസം, കൾച്ചറൽ ടൂറിസത്തിന് വഴി മാറുമോ എന്നാണ് ഇനി തിരിച്ചറിയേണ്ടത്.

തായ്ലണ്ടിൽ മാത്രമല്ല, ടൂറിസം വരുമാനം മാത്രം ആശ്രയിച്ച് നില നിന്നിരുന്ന പല രാജ്യങ്ങളും സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുന്നു. ടൂറിസത്തെ ആശ്രയിച്ച് നില നിൽക്കുന്ന ഒരു സമ്പദ് വ്യവസ്ഥയെ അത്രപെട്ടെന്ന് പൊളിച്ചെഴുതാനാവില്ലെന്നാണ് വിദഗ്ധപക്ഷം.

അർബൻ ടൂറിസം എന്നത് തികഞ്ഞ അനിശ്ചിതത്വത്തിലായി. ടൂറിസം വളർന്നപ്പോൾ അതുണ്ടാക്കിയ പാരിസ്ഥിതികപ്രത്യാഘാതങ്ങളെ വിലയിരുത്തുകയാണ് ഇപ്പോൾ ടൂറിസത്തെ ആശ്രയിക്കുന്ന രാജ്യങ്ങൾ.  ക്രമാതീതമായ കൂട്ടംകൂടൽ പരിസ്ഥിതിക്കും പൈതൃക സാംസ്കാരിക കേന്ദ്രങ്ങൾക്കുമുണ്ടാക്കിയ ക്ഷതങ്ങൾ വളരെ വലുതാണ്. തദ്ദേശവാസികളെ  തഴഞ്ഞുളള ടൂറിസം വികസനം ഇനി സാധ്യമാവില്ലെന്ന് അവരും തിരിച്ചറിയുന്നു.

കൊറോണ കൊണ്ടു വന്ന നിയന്ത്രണങ്ങൾ ഒന്ന് മാറ്റി ചിന്തിക്കാൻ പ്രേരണയായെന്ന് പറയാം. ലോകത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ Amsterdamഉം Sydney യുമൊക്കെ പുതിയ വിനോദസഞ്ചാര രീതികൾ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. Amsterdam ജൈവ വൈവിദ്ധ്യത്തിന് കൂടി പ്രാധാന്യം നൽകിയുളള ടൂറിസമാണ് ഇനി പരീക്ഷിക്കുക.

quality over quantity എന്ന പ്രമാണത്തിൽ മുറുകെ പിടിക്കാനാ‍ണ് ഇനി താല്പര്യമെന്ന് ബാഴ്സിലോണ പോലെയുളള നഗരങ്ങൾ തീരുമാനിച്ചതും അതിനാലാണ്. സമ്പദ് വ്യവസ്ഥയെ മാത്രം കരുതി മുന്നോട്ട് പോകാനാവില്ലെന്നും കാലാവസ്ഥാ വ്യതിയാനങ്ങൾക്കൊപ്പം കോവിഡ് പോലെയുളള മഹാമാരികളെ കൂടി കണക്കിലെടുത്ത് മാത്രമേ വികസനം സാധ്യമാകൂ എന്നും തിരിച്ചറിവിന്റെ ഈ കാലം പഠിപ്പിക്കുന്നു.

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version