CUTIEPIE ഫൗണ്ടർ Fouzi Naizam വിജയിച്ചത് ഇങ്ങനെയാണ്,നിങ്ങൾക്കും കേയ്ക്ക് നിർമ്മാണം സംരംഭമാക്കാം

സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ബേക്കിങ്ങിനോടും കുക്കിംഗിനോടും ഇഷ്ടം കൂടി, ഡിഗ്രിക്ക് ഹോംസയൻസും പിന്നെ ഫുഡ് സെക്യൂരിറ്റിയിൽ പിജിയും ചെയ്ത ആലപ്പുഴയിലെ ഫൗസി, തന്റെ ഇഷ്ടത്തെ സംരംഭമാക്കാൻ തന്നെ തീരുമാനിച്ചു. പക്ഷെ, വെറും പാഷൻ മികച്ച സംരംഭമാകില്ലെന്ന് അറിയാവുന്ന അവർ, നല്ല ടേസ്റ്റുള്ള, ക്വാളിറ്റിയുള്ള കേയ്ക്കുകളുടെ നിർമ്മാണത്തെക്കുറിച്ച മൂന്ന് വർഷം ഏകാഗ്രമായി പഠിച്ചു. ക്വാളിറ്റി, പ്രൊഡക്ഷൻ, ടെക്നിക്കൽ നോളജ് എന്നിവ മനസ്സിലാക്കി 2013 ൽ തന്റെ സ്വപ്നത്തിന് സംരംഭക രൂപം നൽകി. അതിന്റെ പേര് ക്യൂട്ടി പൈ എന്നായിരുന്നു. ഇന്ന് കുട്ടികളുടെ ബർത്തഡേ കേയ്ക്കുകളിൽ സ്വാദ് കൊണ്ടും, ക്വാളിറ്റി കൊണ്ടും, വെറൈറ്റി കൊണ്ടും യുണീക്കായ സ്ഥാനമാണ് ക്യൂട്ടി പൈ നേടിയെടുത്തിരിക്കുന്നത്.

ആരോഗ്യത്തിന് ഹാനികരമായ പ്രിസർവേറ്റീവ്സ് ഉപയോഗിക്കുന്നില്ല എന്നത് ക്യൂട്ടി പൈ കേയ്ക്കുകളുടെ പ്രത്യേകതയാണെന്ന് ഫൗണ്ടർ ഫൗസി നൈസാം പറയുന്നു. യൂറോപ്പിൽ നിന്നുൾപ്പെടെ ഇംപോർട്ട് ചെയ്യുന്ന അസംസ്കൃത വസ്തുക്കളാണ് കേയ്ക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ക്യൂട്ടി പൈയുടെ കസ്റ്റമേഴ്സ് ആ ക്വാളിറ്റിയുടെ ഗുണം മനസ്സിലാക്കുന്നവരാണ്. അതുകൊണ്ടാണ് ആലപ്പുഴയിൽ തുടങ്ങിയ സംരംഭം പിന്നീട് ചങ്ങനാശ്ശേരി, തിരുവല്ല, ഏറ്റുമാനൂർ, കോട്ടയം എന്നിവിടങ്ങളിലേക്ക് വളരെ വേഗം വളർന്നതെന്നും വ്യക്തമാക്കുന്നു ഫൗസി. കേരളത്തിലെ മറ്റ് നഗരങ്ങളിലേക്കും ക്യൂട്ടി പൈയുടെ കേയ്ക്ക് ഷോപ്പുമായി വരികയാണ് ഈ യുവ സംരംഭക.

ഫുഡ് സെഗ്മെന്റിലെ സംരംഭം എന്ന നിലയിൽ ഒരു കേസ് സ്റ്റ‍ഡി കൂടിയാണ് ക്യട്ടി പൈ. വരുമാനത്തിലും, സ്കെയിലപ്പിലും, പ്രൊഫണൽ മാനേജ്മെന്റ് സിസ്റ്റത്തിലും ഫൗസി കൃത്യമായ മാനദണ്ഡങ്ങൾ നടപ്പിലാക്കിയിരിക്കുന്നു.

2013ൽ തുടങ്ങുമ്പോൾ വലിയ ചലഞ്ചുകളുണ്ടായിരുന്നുവെന്ന് പറയുകയാണ് ഈ സ്ത്രീ സംരംഭക . പക്ഷെ, ഓരോ കസ്റ്റമറുടേയും അഭിപ്രായവും നിർദ്ദേശവും സൂക്ഷ്മമായി കേട്ടും, അവയ്ക്കനുസരിച്ചുള്ള മാറ്റം കൊണ്ടുവന്നുമാണ് ക്യൂട്ടി പൈ ഇന്നത്തെ സ്വീകാര്യതയും മാർക്കറ്റ് ഷെയറും നേടിയതെന്ന് ഫൗസി പറയുന്നു. താനുണ്ടാക്കുന്ന കേയ്ക്കുകൾക്ക് ക്വാളിറ്റിയുണ്ട് എന്നുള്ളത് കൊണ്ട് സംരംഭം വിജയിക്കും എന്ന് ഉറപ്പുണ്ടായിരുന്നതായി അവർ പറഞ്ഞു. 

പ്രൊഡക്ഷനിലും സെയിൽസിലും കസ്റ്റമർ ഇന്ററാക്ഷനിലും ഫൗസിയയുടെ നേരിട്ടുള്ള ശ്രദ്ധ എത്തുന്നു. അത് തന്നെയാണ് ബ്രാൻഡ് എന്ന നിലയിൽ ക്യൂട്ടി പൈ കേയ്ക്കുകളെ വ്യത്യസ്തമാക്കുന്നതും.  മാത്രമല്ല, ഇൻഗ്രീഡിയൻസുകളുടെ സെലക്ഷൻ മുതൽ കൃത്യമായ ഓപ്പറേഷണൽ മാനേജ്മെന്റ് സിസ്റ്റം ക്യൂട്ടി പൈ കേയ്ക്കുകളുടെ പ്രൊഡക്ഷനിലും ഡിസ്ട്രിബ്യൂഷനിലും നടപ്പാക്കിയത് വളരാൻ സഹായിച്ചുവെന്ന് ഫൗസി പറയുന്നു.

ക്യൂട്ടി പൈ കേയ്ക്കിനൊപ്പം വർഷത്തിൽ രണ്ട് ലക്ഷത്തിലധികം ബെർത്ത് ഡേ സെലബ്രേഷനുകൾ നടക്കുന്നു. കുട്ടികൾ അവരുടെ ഇഷ്ടപ്പെട്ട ക്യാരക്റ്ററുകൾ പറയുകയും അതനുസരിച്ച് മനോഹരമായ കേയ്ക്കുകൾ ക്യൂട്ടി പൈ ബേയ്ക്ക് ചെയ്ത് പിറന്നാൾ ദിനത്തിലേക്ക് നൽകുന്നു.

മികച്ച ബ്രാൻഡ് എൻഗേജ്മെന്റ്, കസ്റ്റമർ റീട്ടെൻഷൻ, പ്രതീക്ഷിച്ചതിനേക്കാൾ വലിയ ബ്രാൻഡ് അക്സപ്റ്റൻസ്, ക്വാളിറ്റിയോടെയുള്ള പ്രൊഡക്ഷൻ.. ഏതൊരു എൻട്രപ്രണറും ആഗ്രഹിക്കുന്നത് പ്രൊഡക്റ്റിന്റെ സ്കെയിലപ്പാണ്.

ക്വാളിറ്റി ഫുഡ് പ്രൊഡക്റ്റ് ആഗ്രഹിക്കുന്ന  സൗത്ത് ഇന്ത്യയിലേയും യുഎഇയിലേയും കസ്റ്റമേഴ്സിനായി ക്യൂട്ടി പൈ മറ്റൊരു പ്രൊഡക്റ്റുമായി വരികയാണ്. അതിന്റെ റിസർച്ച് ആന്റ് ഡെവലപ്മെന്റിലാണ് ഫൗസിയും ഭർത്താവ് നൈസാമും ഇപ്പോൾ. ക്യൂട്ടി പൈ കേയ്ക്കുകളുടെ പേരന്റ് കമ്പനിയായ വണ്ടർമൗണ്ട് ആണ് ഫുഡ് സെഗ്മെന്റിൽ തന്നെയുള്ള പുതിയ പ്രൊഡക്റ്റ് മാർക്കറ്റിൽ എത്തിക്കുന്നത്. പലപ്പോഴും വിദേശത്ത് വെച്ച് കഴിക്കുന്ന ഫുഡ് പ്രൊഡക്റ്റുകൾ അതേ കമ്പനി ഇന്ത്യയിൽ വിൽക്കുന്നവ വാങ്ങിയാൽ ക്വാളിറ്റി കുറവായിരിക്കും. ഇന്ത്യയിലും വിദേശത്തും ഒരേ ക്വാളിറ്റി ഉറപ്പാക്കി മാർക്കറ്റ് ചെയ്യുന്ന ഫുഡ് ബ്രാൻഡാണ് വണ്ടർമൗണ്ട് അവതരിപ്പിക്കുന്നതെന്ന് നൈസാം വ്യക്തമാക്കുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version