Trending

മുതിർന്ന പൗരൻമാർക്കുളള നിക്ഷേപ സാധ്യതകളെ കുറിച്ച് അറിയാം

മുതിർന്ന പൗരൻമാർക്കുളള നിക്ഷേപ സാധ്യതകളെ കുറിച്ച് നിരവധി പരസ്യങ്ങളാണ് ദിവസേന പ്രത്യക്ഷപ്പെടുന്നത്. നിക്ഷേപങ്ങളിൽ കാലാനുസൃതമായി ഉണ്ടാകുന്ന മാറ്റങ്ങൾ മുതിർന്ന പൗരൻമാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.  പെൻഷൻ ആശ്രയിച്ച് വീട്ടുചെലവുകൾ കൂടി കൈകാര്യം ചെയ്യുന്നവർക്ക് ഇത് വലിയ ആഘാതമാണ്. ഇപ്പോൾ നിലവിലുളള നിക്ഷേപ വാഗ്ദാനങ്ങൾ പലതും പര്യാപ്തമായ പലിശനിരക്ക് പ്രദാനം ചെയ്യുന്നുമില്ല. പലപ്പോഴും ഒരു നിശ്ചിത പലിശനിരക്കും ദീർഘകാല നിക്ഷേപവുമാണ് മുതിർന്ന പൗരൻമാർക്കുളള നിക്ഷേപ സാധ്യതകളിലുളളത്. ഇതനുരിച്ച് നിക്ഷേപം നടത്തുമ്പോൾ ഏന്തെല്ലാം കാര്യങ്ങൾ മുതിർന്ന പൗരൻമാർ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

നിക്ഷേപങ്ങൾ എങ്ങനെയാകണം  (Allocation of fund)

മുതിർന്ന പൗരൻമാരെ സംബന്ധിച്ച് ദീർഘകാലത്തേക്കുളള നിക്ഷേപങ്ങൾ നിഷ്ഫലമാണ്. അതിനാൽ ഹ്രസ്വകാല നിക്ഷേപങ്ങൾ തന്നെയാണ് അനുയോജ്യം. ആറു മാസം മുതൽ മൂന്ന് വർഷം വരെയുളള കാലയളവിൽ പരമാവധി വരുമാനനേട്ടമുണ്ടാകുന്ന നിക്ഷേപപദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ബാങ്കുകളുടെ നിലവിലെ fixed deposit നിരക്കുകൾ പരിഗണിക്കുമ്പോൾ ദീർഘകാലസ്ഥിരനിക്ഷേപം സ്വീകരിക്കാതെ ഇരിക്കുന്നതാണ് ഉചിതം.

മികച്ച വരുമാനം എങ്ങനെ നേടാം (Returns)

സീനിയർ സിറ്റിസൺസിന് കൃത്യമായ വരുമാനം ലഭ്യമാക്കുന്നുവെന്ന് പറയുന്ന പ്രമുഖ നിക്ഷേപ പദ്ധതികൾ ഇനി പറയുന്നവയാണ്. ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ, Pradhan Mantri Vaya Vandana Yojana (PMVVY), Post Office Monthly Income Scheme (POMIS), Senior Citizen Saving Scheme ( SCSS), Floating Rate Savings Bonds 2020. സേവിങ്സിൽ നിന്നുളള വരുമാനം കുറഞ്ഞാൽ മറ്റുളളവരെ ആശ്രയിക്കേണ്ട അവസ്ഥ വരും. അതുകൊണ്ടു തന്നെ പലിശനിരക്കുകളും നിക്ഷേപകാലാവധിയും വിലയിരുത്തേണ്ടത് അനിവാര്യമാണ്.

റിസ്കുകൾ എത്രത്തോളം  (How much is the risk)
മുതിർന്ന പൗരൻമാർക്കുളള മിക്ക fixed income investment സാധ്യതകളും ഗവൺമെന്റ് ഗ്യാരണ്ടിയോട് കൂടിയതാണ്. എന്നിരുന്നാലും ഇവയിലെല്ലാം തന്നെ റിസ്ക് ഫാക്ടർ ഒഴിവാക്കാനാവില്ല. ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് savings account balance കൂടി ചേർത്ത്  5ലക്ഷം രൂപ വരെ ഇൻഷ്വർ ചെയ്യപ്പെട്ടിരിക്കുന്നു.  Debt funds തെരഞ്ഞെടുക്കുമ്പോഴും റിസ്കുകൾ ഉണ്ട്.  ദീർഘകാല Debt funds ൽ നിക്ഷേപത്തിന് പല മുതിർന്ന പൗരൻമാരും തയ്യാറാകാറുണ്ട്. ഇങ്ങനെ നിക്ഷേപിക്കുമ്പോൾ Bonds, debentures, leases, certificates, promissory note പോലെയുളള Debt instrumentsന്റെ കാലയളവ് വളരെ ശ്രദ്ധിക്കണം. കാലയളവ് കൂടുംതോറും റിസ്ക് കൂടും. fixed-income investments സ്വീകരിക്കുമ്പോൾ re-investment risk കൂടി പരിഗണിക്കണം.

ഓഹരികളിലെ വിന്യാസം  (Equity allocation)
നീണ്ട ആയുർദൈർഘ്യമുള്ള കാലത്താണ് നാം ജീവിക്കുന്നത്. അതിനാൽ തന്നെ മുതിർന്ന പൗരൻമാരുടെ വിശ്രമകാല ജീവിതം കൂടുതൽ സുരക്ഷിതമാകണം. കുറഞ്ഞ നിക്ഷേപനിരക്ക് വിരമിച്ച പൗരൻമാരെ സമ്മർദ്ദത്തിലാക്കും. സാമ്പത്തിക സ്രോതസുകൾ പരിമിതമായ, വിരമിച്ചവരെ സംബന്ധിച്ച് സാമ്പത്തിക സമ്മർദ്ദം തിടുക്കത്തിൽ തടുക്കാനാവില്ല. ഇവിടെയാണ് equities ന്റെ (ഓഹരികളിലെ) സാധ്യതകൾ. നിലവിലെ സാഹചര്യത്തിൽ മുതിർന്ന പൗരൻമാർക്ക് ഇത് ഗുണകരമാകും. പലിശനിരക്കുകളെ ആശ്രയിച്ച് നിൽക്കുന്ന നിക്ഷേപങ്ങൾ വിശ്രമകാല ജീവിതത്തിന് പര്യാപ്തമാകാതെ വരുമെന്നതിനാൽ കൂടുതൽ വരുമാന സാധ്യത equities നൽകും. റിട്ടയർമെന്റിന്റെ തുടക്കത്തിൽ തന്നെ ഈ മാർഗം സ്വീകരിക്കാവുന്നതാണ്. കൃത്യമായ മാർഗനിർദ്ദേശങ്ങൾ തേടിയതിന് ശേഷമാവണം നിക്ഷേപം. വിരമിച്ചവരെ സംബന്ധിച്ച്  സമ്പാദ്യത്തിന്റെ ഒരു ചെറിയ വിഹിതമെങ്കിലും ഇക്വിറ്റികളിൽ നിക്ഷേപിക്കുന്നത് ഗുണകരമാകുമെന്നാണ് വിദഗ്ധാഭിപ്രായം.

നികുതി ആനുകൂല്യങ്ങൾ (Tax benefits)
മുതിർന്ന പൗരൻമാർ നിക്ഷേപങ്ങൾ നടത്തുമ്പോൾ അവ സ്വന്തം  tax slab കൂടി കണക്കിലെടുത്തുളളതാകണം. പല നിക്ഷേപങ്ങളും പൂർണമായും നികുതിക്ക് വിധേയമായിട്ടുളളവയാണ്. Senior Citizen Saving Scheme ( SCSS),  5-വർഷത്തേക്കുളള tax saving bank FD ഇവയൊക്കെ section 80Cക്ക് കീഴിൽ വരുന്ന നികുതി ആനുകൂല്യങ്ങൾ നൽകുന്നു. tax benefits ഉളള നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുന്നതിലൂടെ മുതിർന്ന പൗരൻമാർക്ക് തങ്ങളുടെ മാസവരുമാനം ഉയർത്താവുന്നതാണ്.  സുരക്ഷിതമായതും മികച്ച ആനുകൂല്യം ലഭിക്കുന്നതുമായ നിക്ഷേപങ്ങളാണ് വിശ്രമകാല ജീവിതം നയിക്കുന്ന ഒരാൾക്ക് എപ്പോഴും നല്ലത്.  മികച്ച ആനുകൂല്യങ്ങൾക്കൊപ്പം സുരക്ഷിത നിക്ഷേപവും എന്നത് തെരഞ്ഞെടുക്കാൻ കൃത്യമായ വിദഗ്ധാഭിപ്രായം തേടണമെന്ന് മാത്രം.

 

Leave a Reply

Back to top button