TikTok, WeChat എന്നിവ അമേരിക്ക നിരോധിക്കും.
ഞായറാഴ്ച മുതലാണ് രണ്ടു ആപ്പുകളുടെയും നിരോധനം നടപ്പാകുന്നത്.
രണ്ടു ആപ്പുകളുടെയും ഡൗൺലോഡിങ്ങ് US പൂർണമായും നിരോധിക്കും.
Apple ആപ്പ് സ്റ്റോറിലും Google പ്ലേസ്റ്റോറിലും ആപ്പുകൾ ഇനി ഉണ്ടാകില്ല.
ടിക് ടോക്കിന് പൂർണനിരോധനം നവംബർ 12നാണ് പ്രാബല്യത്തിലാകുക.
US ഭരണകൂടം ആവശ്യപ്പെട്ട മാറ്റങ്ങൾ ഇതിനുളളിൽ വരുത്തണം.
ഒറക്കിളുമായി ചേർന്ന് നിരോധനം മറികടക്കാനുളള ശ്രമത്തിലാണ് TikTok.
ആദ്യഘട്ടത്തിൽ 45 ദിവസത്തെ സാവകാശം ടിക് ടോക്കിന് നൽകിയിരുന്നു.
രാജ്യസുരക്ഷയും ഡേറ്റ സുരക്ഷയുമാണ് നിരോധനത്തിനിടയാക്കിയത്.
ചൈനീസ് കമ്പനി ടെൻസെന്റാണ് വീചാറ്റിന്റെ നിർമ്മാതാക്കൾ.