കോവിഡിൽ സ്പേസ് കണ്ടെത്തി Consumer സ്റ്റാർട്ടപ്പുകൾ

ഡിസ്കൗണ്ടും കാഷ്ബാക്കും ഫ്ളാഷ് സെയിലും ഓഫർ ചെയ്ത് ബിസിനസ് വളർത്തിയ കാലം മാറിയിരിക്കുന്നു.
ബ്രാൻഡ് സെല്ലിങ് എന്നത് കൺസ്യൂമർ സ്റ്റാർട്ടപ്പുകളുടെ വിജയ രഹസ്യമായി മാറി. വിലക്കുറവിനെക്കാൾ ബ്രാൻഡ് വാല്യുവിന് ഉപഭോക്താക്കൾ പ്രാധാന്യം നൽകി. ഓഫറുകൾ ഇല്ലാതെയും വാങ്ങുവാൻ ആളുണ്ടെന്നത് കമ്പനികളുടെ വരുമാനം കുത്തനെ കൂട്ടി. കോവിഡ് കാലം ഓഫ് ലൈൻ വിൽപനയെക്കാൾ ഓൺലൈൻ വിൽപനക്ക് പ്രോത്സാഹനമായി.

കഴിഞ്ഞ ഏഴ് വർഷത്തിനുളളിൽ നിരവധി സ്റ്റാർട്ടപ്പുകളാണ് ഓൺലൈൻ മാർക്കറ്റിംഗ് , ഇ-കൊമേഴ്സ് രംഗത്തുണ്ടായത്. Food, Apparel, Footwares, പേഴ്സണൽ കെയർ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ സ്റ്റാർട്ടപ്പുകൾ ഇന്ന് നിലവിലുണ്ട്. ഇന്ത്യൻ ടെക് സ്റ്റാർട്ടപ്പുകൾ റോക്കറ്റ് വളർച്ച നേടിയപ്പോൾ വളരെ സാവധാനമുളള വളർച്ചയാണെങ്കിൽ കൂടി കൃത്യമായ ഒരു സ്പേസ് കണ്ടെത്താൻ കൺസ്യൂമർ സ്റ്റാർട്ടപ്പുകൾക്ക് കഴിഞ്ഞു.

കോവിഡ് മൂലമുളള ലോക്ക്ഡൗൺമറ്റൊരു അവസരമാണ് കൺസ്യൂമർ സ്റ്റാർട്ടപ്പുകൾക്ക് തുറന്ന് നൽകിയത്. വീടുകളിലേക്ക് ചുരുങ്ങിയ ഉപഭോക്താക്കളെ  സൈബർ വിപണിയിലേക്ക് കൂടുതൽ അടുപ്പിക്കാൻ ലോക്ക് ഡൗൺ സഹായിച്ചു.  ഇത്തരം Online-only ബ്രാൻഡുകളുടെ മറ്റൊരു നേട്ടം ഇടനിലക്കാരനില്ലാതെ ഉപഭോക്താവിലേക്ക് നേരിട്ടെത്താനായി എന്നതാണ്.

പേഴ്സണൽ കെയർ ബ്രാൻഡ് Mamaearth, ഇലക്ട്രോണിക് സെല്ലർ BoAT Lifestyle, ഫാൻ നിർമാതാക്കളായ Atomberg Technologies, ഹെൽത്ത് സ്നാക്കുകൾ നിർമിക്കുന്ന Yogabar, മീറ്റ് ബ്രാൻഡ് Licious എന്നിവയെല്ലാം കോവിഡ് കാലത്ത് വളരെ വേഗം വിപണിയിൽ നേട്ടം കൊയ്ത ചില സ്റ്റാർട്ടപ്പുകൾ മാത്രം.  കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ കഴി‍ഞ്ഞുവെന്നതാണ് ഈ സ്റ്റാർട്ടപ്പുകൾക്ക് ഗുണമായത്. സാനിട്ടൈസറുകൾ,ready-to-eat – ready-to-cook food items, work-from-home clothing, ഹോം എൻർട്ടെയ്ൻമെന്റ് പ്രോഡക്ടുകൾ ഇവയെല്ലാം വൻകിട കമ്പനികളെക്കാൾ വേഗത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് കഴി‍ഞ്ഞു.

plant-based വെജിറ്റബിൾ വാഷ്, കീടാണുക്കളെ പ്രതിരോധിക്കുന്ന ഹാൻഡ് ക്രീം, മോയ്സ്ചറൈസർ, വിറ്റമിൻ സി അടങ്ങിയ ഉത്പന്നങ്ങൾ എന്നിവയിലൂടെയാണ് Mamaearth നേട്ടമുണ്ടാക്കിയത്. 20ശതമാനത്തോളം മാസവിൽപനയിലെ വളർച്ചയാണ് പുതിയ പ്രോഡക്ടുകൾ Mamaearthനു നൽകിയത്.

വർക്ക് ഫ്രം ഹോം സംവിധാനവും ഓൺലൈൻ അധ്യയനവും ഇലക്ട്രോണിക്സ് കാറ്റഗറി സ്റ്റാർ‌ട്ടപ്പ് BoAT Lifestyle ന് ഗുണം ചെയ്തു. ഹെഡ്ഫോണുകൾ, സ്പീക്കറുകൾ, സൗണ്ട് ബാറുകൾ, പവർ ബാങ്കുകൾ ഇവയായിരുന്നു BoAT ലൈഫ് സ്റ്റൈലിന്റെ കോവിഡ് കാല വരുമാനം ഉയർത്തിയത്.

സ്ത്രീകളുടെ ഓഫീസ് ഔട്ട്ഫിറ്റ് ബ്രാൻഡായ Fable Street  വർക്ക് ഫ്രം ഹോം T ഷർട്ടുകളും ഷോർട്ട്സുമാണ് ഓൺലൈനിലെത്തിച്ചത്. പുതിയ ഉത്പന്നങ്ങൾ  Fable Street ന് വരുമാനത്തിന്റെ 60 ശതമാനവും സംഭാവന ചെയ്തു. ലോക്ക്ഡൗൺ കാലത്ത് ആളുകൾ കൂടുതലായി ഇന്റർനെറ്റിനെ ആശ്രയിച്ചത് പരസ്യങ്ങളിലൂടെ അവരിലേക്കെത്താൻ കമ്പനികളെ സഹായിച്ചു. തത്ഫലമായി e-commerce പ്ലാറ്റ്ഫോമുകൾ സാധനങ്ങൾക്കും സേവനങ്ങൾക്കുമായി ആളുകൾ കൂടുതലായി ഉപയോഗിച്ചു തുടങ്ങി.

ജിഡിപിയിയിൽ 23.9ശതമാനത്തോളം  ഇടിവ് നേരിട്ട സന്ദർഭത്തിൽ പോലും ഇ-കൊമേഴ്സ് മേഖല ‌‌‍വളർച്ച രേഖപ്പെടുത്തി. ഉപഭോക്താക്കളിലേക്ക് ഡിജിറ്റൽ ബ്രാൻഡുകൾ എത്രത്തോളമെത്തുമെന്ന് പല നിക്ഷേപകർക്കും തുടക്കത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ ആ സംശയം അടിസ്ഥാനമില്ലാത്തതാണെന്ന് സ്റ്റാർട്ടപ്പുകളുടെ വളർച്ച തെളിയിച്ചു. 2019ൽ മാത്രം വിവിധ കൺസ്യൂമർ ബ്രാൻഡ് സ്റ്റാർട്ടപ്പുകൾ 57 ഡീലുകളിൽ നിന്ന് നേടിയത് 295 മില്യൺ ഡോളർ നിക്ഷേപമാണെന്ന് വെൻച്വർ ഇന്റലിജൻസ് ഡാറ്റ വ്യക്തമാക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version