സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ക്ലാസുകളുമായി Facebook.
എഡ്യുടെക് പ്ലാറ്റ്ഫോം Coursera പങ്കാളിയാകുന്ന പദ്ധതിയാണ് ലോഞ്ച് ചെയ്യുന്നത്.
Social Media Marketing പ്രൊഫഷണൽ Certificate പ്രോഗാമാണ് നടത്തുക.
വിവിധ സോഷ്യൽ മീഡിയ മാർക്കറ്റിംഗിനെ കുറിച്ച് ഇതിലൂടെ പഠിക്കാം.
മുൻപരിചയം ഇല്ലാത്തവർക്ക് വേണ്ടിയാണ് സർട്ടിഫിക്കറ്റ് പ്രോഗ്രാം.
കണ്ടന്റ് തയ്യാറാക്കൽ, ക്യാമ്പയിനിംഗ് എന്നിവ പഠനവിഷയങ്ങളാണ്.
യൂസർ ഡാറ്റ സംരക്ഷണവും ഫൈവ് കോഴ്സ് പ്രോഗ്രാമിൽ പഠിപ്പിക്കും.
ആഴ്ചയിൽ അഞ്ച് മണിക്കൂർ വീതം 20 ആഴ്ചകളിൽ അവസാനിക്കും.
സർട്ടിഫിക്കറ്റ് നേടുന്നവർക്ക് പ്രധാന ബ്രാൻഡുകളിൽ തൊഴിലവസരങ്ങൾ ഒരുക്കും.
സോഷ്യൽമീഡിയ വഴി പരസ്യം വർഷാവസാനം 43 ബില്യൺ ഡോളറിന്റേതാകും.
സോഷ്യൽ മീഡിയ മാർക്കറ്റിംഗിൽ ആഗോള ശരാശരി ശമ്പളം പ്രതിവർഷം 70,000 ഡോളറാണ്.
65 മില്യൺ പഠിതാക്കളാണ് Coursera എഡ്യുടെക് പ്ലാറ്റ്ഫോമിലുള്ളത്.
അതിൽ 8.7 മില്യൺ ആളുകൾ ഇന്ത്യയിൽ നിന്നുമാണ്.
ലോകജനസംഖ്യയുടെ പകുതിലേറെ സോഷ്യൽമീഡിയ ഉപയോക്താക്കളാണ്.