രാജ്യത്ത് സ്റ്റാർട്ടപ്പുകൾ സൃഷ്ടിച്ചത് 4.2 ലക്ഷം നേരിട്ടുള്ള തൊഴിൽ അവസരങ്ങൾ

രാജ്യത്ത് സ്റ്റാർട്ടപ്പുകൾ സൃഷ്ടിച്ചത് 4.2 ലക്ഷം നേരിട്ടുള്ള തൊഴിൽ അവസരങ്ങൾ.
36% തൊഴിലുകളും സൃഷ്ടിക്കപ്പെട്ടത് കർണാടകയിലും മഹാരാഷ്ട്രയിലും.

സെപ്റ്റംബർ വരെയുളള കണക്കിൽ 34,000+ സ്റ്റാർ‌ട്ടപ്പുകൾ തൊഴിൽദാതാക്കളായി.
വാണിജ്യവ്യവസായ മന്ത്രാലയമാണ് കണക്കുകൾ പുറത്ത് വിട്ടത്.

2016ൽ 1.9 ലക്ഷം തൊഴിലുകൾ മാത്രമായിരുന്നു സ്റ്റാർട്ടപ്പുകൾ സൃഷ്‌ടിച്ചത്.
DPIIT യുടെ അംഗീകാരമുളള 36,106 സ്റ്റാർട്ടപ്പുകൾ രാജ്യത്തുണ്ട്.

നിലവിൽ 34,267 സ്റ്റാർട്ടപ്പുകൾക്കാണ് എംപ്ലോയ്മെന്റ് ഡാറ്റ റിപ്പോർട്ടുളളത്.
DPIIT രേഖ അനുസരിച്ച് 2019 ആദ്യം വരെ 24,948 രജിസ്ട്രേ‍ഡ് സ്റ്റാർട്ടപ്പുകളായിരുന്നു.

IT സേവനങ്ങളുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകളുടെ എണ്ണം 3,443 ആണ്.
ഹെൽത്ത് കെയർ- ലൈഫ് സയൻസ് സ്റ്റാർട്ടപ്പുകളുടെ എണ്ണം 2,063 ആയി.

1,766 വിദ്യാഭ്യാസ സ്റ്റാർട്ടപ്പുകളും 1,009 ഫുഡ് ആൻഡ് ബിവറേജസ് സ്റ്റാർട്ടപ്പുകളുമുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version