കാർഷിക ബിൽ 2020, എന്താണ് ഇത്ര എതിർപ്പ് ? #AgricultureBill2020#parliament#Farmers#Trade#channeliam

പാർലമെന്റ് പാസ്സാക്കിയ കാർഷിക ബിൽ 2020 എന്താണ്. ഭൂരിഭാഗം കർഷകർക്കും സാധാരണക്കാർക്കും കാർഷിക ബില്ലിലെ വിശദാംശങ്ങൾ അറിയുമോ എന്ന് സംശയമാണ്. ലോക്സഭ പാസ്സാക്കിയത് മൂന്ന് ബില്ലുകളാണ്. അവയിൽ രണ്ടെണ്ണമാണ് രാജ്യസഭയിൽ പാസ്സാക്കിയത്.  Farmers’ Produce Trade and Commerce (Promotion and Facilitation) Bill, Farmers (Empowerment and Protection) Agreement on Price Assurance and Farm Services Bill, Farm Services Bill and Essential Commodities (Amendment) Bill. ലോക്സഭയിൽ പാസ്സായ ഇത് മൂന്നും ചേരുന്നതാണ് 2020ലെ കാർഷിക ബിൽ. കാർഷിക വിപണി, കോൺട്രാക്റ്റ് ഫാമിങ്, കമ്മോഡിറ്റീസ് എന്നിങ്ങനെ മൂന്ന് മേഖലകളെ സ്വാധീനിക്കുന്നവയാണ് ഇത് മൂന്നും.

സംസ്ഥാനങ്ങൾക്ക്  കീഴിലുളള സംഭരണ കേന്ദ്രങ്ങൾ, പരമ്പരാഗത പൊതുവിപണി ഇവ ഒഴിവാക്കി കർഷകർക്കും വ്യാപാരികൾക്കും നേരിട്ട് ഉത്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും കഴിയുന്ന ഒരു ഇക്കോസിസ്റ്റമുണ്ടാകുമെന്നതാണ് ഇതിലേറ്റവും പ്രധാനം. ഇടനിലക്കാരെ ഒഴിവാക്കി, അന്തർസംസ്ഥാന-സംസ്ഥാനതല കാർഷിക ഉത്പന്ന വിതരണം തടസ്സങ്ങളില്ലാതെ നടത്താനുളള പ്രോത്സാഹനം. വിപണന-ഗതാഗത ചെലവുകൾ കുറയും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുളള വ്യാപാരത്തിന് കളമൊരുങ്ങും. കർഷകന് പരമാവധി വില ഉറപ്പ് വരുത്തുന്ന ഈ മികവുകളാണ് കേന്ദ്രം പ്രധാനമായും വ്യക്തമാക്കുന്നത്. അതായത്, കൃഷിക്കാരന് ഇതുവരെ അന്യമായിരുന്ന വിൽപ്പന സ്വാതന്ത്ര്യം പുതിയ ബിൽ ഉറപ്പാക്കുന്നു.

APMC ഒഴിവാക്കുന്നത് സംസ്ഥാനത്തിന് റവന്യു നഷ്ടമുണ്ടാക്കുമെന്നതും. സംസ്ഥാനങ്ങളിലെ കമ്മീഷൻ ഏജന്റുമാർ എന്തും ചെയ്യുംമെന്നുമുള്ള എതിർവാദങ്ങളാണ് കേരളമുൾപ്പെടെ ഉന്നയിക്കുന്നത്.

അഗ്രി ബിസിനസ് കമ്പനികൾ, ചില്ലറ-മൊത്ത വ്യാപാരികൾ, കയറ്റുമതിക്കാർ തുടങ്ങിയവരുമായി മുൻകൂട്ടി പറഞ്ഞുറപ്പിച്ച തുകയിൽ കരാറിലേർപ്പെട്ട് കർഷകർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാനുളള സംവിധാനം പുതിയ നിയമം കൊണ്ടുവരും. അഞ്ചു ഹെക്ടറിൽ താഴെ കൃഷിഭൂമിയുളള ഇടത്തരം നാമമാത്ര കർഷകർക്ക് മുൻകൂർ കരാറിലേർപ്പെട്ടുളള കൃഷി തങ്ങളുടെ ഉത്പന്നങ്ങളുടെ വിറ്റുവരവ് ഉറപ്പ് വരുത്തും. ഇന്ത്യയിൽ 86ശതമാനം കർഷകരും അഞ്ച് ഹെക്ടറിൽ താഴെ ഭൂമി ഉളളവരാണ്. നൂതനസാങ്കേതിക വിദ്യകളുമായി കർഷകർക്ക് പരിചയിക്കാനും അതിലൂടെ വിളവ് മെച്ചപ്പെട‌ുത്താനുമാകും. വിപണനചെലവുകൾ കുറയുമ്പോൾ കർഷകരുടെ വരുമാനം വർധിക്കും. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് നേരിട്ട് വിപണിവില ഉറപ്പ് വരുത്താനാകും. തർക്കപരിഹാര സംവിധാനം മികച്ചതായിരിക്കും. സമയബന്ധിതമായ തീർപ്പുകളുണ്ടാകും. ഇതൊക്കെ Farmers (Empowerment and Protection) Agreement on Price Assurance and Farm Services നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.

അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്നും ധാന്യങ്ങളെയും പയറുവർഗങ്ങളെയും എണ്ണക്കുരുക്കളെയും ഉളളിയെയും ഉരുളക്കിഴങ്ങിനെയും  ഒഴിവാക്കാൻ വ്യവസ്ഥ ചെയ്യുന്ന Essential Commodities (Amendment) Bill, യുദ്ധം പോലെ അടിയന്തരസാഹചര്യങ്ങളിൽ മാത്രമാകും stockholding limit ബാധകമാക്കുക. ഇതോടെ സ്വകാര്യ-വിദേശ നിക്ഷേപങ്ങൾ ഈ മേഖലയിലുണ്ടാകും.  കോൾഡ് സ്റ്റോറേജുകൾ,  ഭക്ഷ്യവിതരണ ശൃംഖല എന്നിവയിൽ നൂതനമാറ്റ്ങ്ങൾ കൊണ്ടു വരും. ആരോഗ്യകരമായ മത്സരം വിപണിയിൽ ഉറപ്പു വരുത്താനും കാർഷിക ഉത്പന്നങ്ങൾ പാഴാകാതെ തടയാനുമാകും.

ബില്ലുകൾ കാർഷിക മേഖലയിൽ നൂതനമായ പരിവർത്തനമാകുമെന്ന് കേന്ദ്രം പറയുന്നു. ഇത് കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്നും 2022 ഓടെ വരുമാനം ഇരട്ടിയാകുമെന്നും സർക്കാർ വാഗ്ദാനം ചെയ്യുന്നു. ഈ ബില്ലുകൾ കർഷകനെ സർക്കാർ നിയന്ത്രിത വിപണികളിൽ നിന്ന് സ്വതന്ത്രമാക്കുകയും അവരുടെ ഉൽ‌പ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുകയും ചെയ്യുമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്യുന്നു. കർഷകരുടെ അഭിവൃദ്ധിക്കു വേണ്ടിയാണ് ബില്ലുകളെന്നും താങ്ങുവിലയെ ബാധിക്കില്ലെന്നും കേന്ദ്രം കൂട്ടിച്ചേർക്കുന്നുണ്ട്.

(watch now)

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version