Hydrogen ഇന്ധനമായി ഫ്ളൈറ്റ് വരുന്നു
Airbus ആണ് കാർബൺ-ഫ്രീ വിമാനം എന്ന ആശയം അവതരിപ്പിക്കുന്നത്
ഹൈഡ്രജൻ ഇന്ധനമായി മൂന്ന് Zero-Emission വിമാന ആശയം എയർബസ് അവതരിപ്പിച്ചു
2035ൽ കാർബൺ ഫ്രീ കൊമേഴ്സ്യൽ എയർക്രാഫ്റ്റ് പുറത്തിറക്കുകയാണ് ലക്ഷ്യം
3700 കിലോമീറ്റർ ദൂരം നോൺ-സ്റ്റോപ്പായി പറക്കാൻ Hydrogen ഫ്ളൈറ്റുകൾക്ക് സാധിക്കും
200 ഓളം പാസഞ്ചേഴ്സിനെ വഹിക്കുന്ന വിമാനത്തിൽ ടർബോഫാൻ ജെറ്റ് എഞ്ചിൻ ഉപയോഗിക്കും
100 പേരെ വഹിക്കുന്ന ചെറിയ ഫ്ലൈറ്റുകളും മാർക്കറ്റിലിറക്കും
Blended Wing Body ആണ് മൂന്നാമത്തെ മാതൃകയായി അവതരിപ്പിച്ചത്
ലിക്വിഡ് നൈട്രജനാണ് ഈ മോഡലുകളിൽ ഇന്ധനമായി ഉപയോഗിക്കുക
ഹൈഡ്രജൻ ചിലവേറിയതും സുരക്ഷിതമല്ലെന്നുമുളള വാദം Airbus തളളിക്കളയുന്നു
വാട്ടർ ഇലക്ട്രോളിസിസിലൂടെ ഹൈഡ്രജൻ കാർബൺ ഫ്രീയായി വേർതിരിക്കും
യൂറോപ്യൻ മൾട്ടിനാഷണൽ എയ്റോസ്പേസ് കോർപറേഷനാണ് Airbus