പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായവുമായി NORKA
മൂന്ന് ലക്ഷം രൂപയാണ് പ്രവാസി സഹകരണ സംഘങ്ങൾക്ക് NORKA സഹായം നൽകുക
പ്രവാസജീവിതം കഴിഞ്ഞ് തിരിച്ചത്തുന്നവർക്കുളള സഹകരണസംഘം ആയിരിക്കണം
പുനരധിവാസം, സാമ്പത്തിക ഉന്നമനം എന്നിവയായിരിക്കണം ലക്ഷ്യം
ഒക്ടോബർ 15നകം നോർക്കയുടെ തിരുവനന്തപുരം ഓഫീസിൽ അപേക്ഷ ലഭിക്കണം
സഹകരണ സംഘങ്ങളുടെ ഭരണ സമിതി തീരുമാനം, ഓഡിറ്റ് റിപ്പോർട്ട് പകർപ്പ്, എന്നിവയും
പദ്ധതി രേഖ ഉൾപ്പെടെയുള്ള ഡോക്കുമെന്റുകളും അപേക്ഷക്കൊപ്പം വേണം
അപേക്ഷാ ഫോറവും വിശദവിവരവും www.norkaroots.org യിൽ ലഭിക്കും
ഇന്ത്യയിൽ നിന്നും 1800 4253 939 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം
വിദേശത്തു നിന്നും 00918802012345 എന്ന നമ്പറിൽ മിസ്ഡ് കോൾ സേവനം ലഭിക്കും
Related Posts
Add A Comment