പിന്നാക്കസമുദായങ്ങൾക്ക് സ്റ്റാർട്ടപ്പ് തുടങ്ങാൻ സ്പെഷ്യൽ സ്കീം
SC/ST വിഭാഗത്തിൽപ്പെട്ട സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സിനാണ് കേന്ദ്രത്തിന്റെ സ്കീം
അംബേദ്കർ സോഷ്യൽ ഇന്നവേഷൻ മിഷൻ പദ്ധതിയ്ക്കായി 100 കോടി വകയിരുത്തി
സ്വയംതൊഴിൽ തുടങ്ങാൻ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതിയാണിത്
3 വർഷത്തിനുള്ളിൽ ഐഡിയയെ പ്രൊഡക്റ്റ് ആക്കാൻ 30 ലക്ഷം
മൂന്ന് മന്ത്രാലയങ്ങൾ ചേർന്നാണ് അംബേദ്കർ സോഷ്യൽ ഇന്നവേഷൻ മിഷൻ നടപ്പാക്കുന്നത്
വിദ്യാഭ്യാസം,സാമൂഹ്യക്ഷേമം, ശാസ്ത്ര സാങ്കേതിക മന്ത്രാലയങ്ങൾ പദ്ധതിയുടെ ഭാഗമാകും
ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിന്റെ ശുപാർശയാണ് ധനസഹായത്തിന് പരിഗണിക്കുക
മൂന്ന് വർഷ ഇൻകുബേഷൻ പീരിഡിൽ കമ്പനി രൂപീകരണ ചിലവ് മാത്രം വഹിച്ചാൽ മതിയാകും
ഷെഡ്യൂൾഡ് കാസ്റ്റിന് വേണ്ടിയുള്ള Venture Capital Fund വഴിയാണ് ഫണ്ട് നൽകുക
യുവ പട്ടികജാതി സംരംഭകർക്കുളള ഇക്വിറ്റി സപ്പോർട്ട് മാർഗനിർദേശങ്ങൾ പരിഷ്കരിച്ചിട്ടുമുണ്ട്