Walt Disney 28,000 ജീവനക്കാരെ പിരിച്ചുവിട്ടേക്കും
യുഎസിലെ തീം പാർക്കുകളിലെ ജീവനക്കാരെയാണ് പിരിച്ചു വിടുന്നത്
കൊറോണ വ്യാപനം നീളുന്നതാണ് പിരിച്ചുവിടലിനുള്ള കാരണം
കൊറോണ മൂലം പാർക്കുകളിൽ സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു
വൈറസ് വ്യാപനം മൂലം ഈ വർഷം ആദ്യം തന്നെ Disney പാർക്കുകൾ അടച്ചിരുന്നു
പിരിച്ചുവിടുന്നവരിൽ 67ശതമാനവും പാർട്ട്ടൈം ജീവനക്കാരാണ്
ഷാങ്ഹായ്,ഹോങ്കോങ്ങ്,ടോക്കിയോ,പാരീസ് ഡിസ്നി പാർക്കുകളിൽ ഇത് ബാധകമല്ല
രണ്ടാംഘട്ട അടച്ചിടലിന് ശേഷം ഹോങ്കോങ്ങ് Disney കഴിഞ്ഞയാഴ്ച തുറന്നിരുന്നു
കാലിഫോർണിയ DisneyLand ഒഴികെ എല്ലാ പാർക്കുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്
കോവിഡ് മൂലമുളള സാമൂഹ്യ നിയന്ത്രണം സന്ദർശകരെ ബാധിക്കുന്നുണ്ട്
അടച്ചിടപ്പെട്ട കാലയളവിൽ 4.7ബില്യൺ ഡോളർ നഷ്ടമാണ് ഡിസ്നിക്കുണ്ടായത്
Related Posts
Add A Comment